ജോലിവാഗ്ദാനത്തട്ടിപ്പ്: കബളിപ്പിക്കപ്പെടരുതെന്ന് എസ്.സി
text_fieldsദോഹ: 2022 ഖത്തർ ലോകകപ്പിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ അധികൃതർ.
എസ്.സിയുമായി ബന്ധപ്പെട്ട തൊഴിൽ അവസരങ്ങളെല്ലാം ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തുന്നതാണ്. അത്തരം തൊഴിലുകളുടെ നടപടി ക്രമങ്ങളെല്ലാം വെബ്സൈറ്റ് വഴി തന്നെയാണ് നടക്കുന്നതും. മറ്റു വെബ്സൈറ്റുകളിലും, സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന തൊഴിൽ പരസ്യങ്ങളും അറിയിപ്പുകളും സുപ്രീം കമ്മിറ്റിയുമായി ബന്ധമില്ലാത്തതും വ്യാജവുമാണ്.
ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും -സുപ്രീം കമ്മിറ്റി അറിയിപ്പിൽ വ്യക്തമാക്കി. ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങളോ, രേഖകളോ കൈമാറരുതെന്ന് സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നല്കി. വ്യാജ വാഗ്ദാനങ്ങളിലൂടെ ഇവരുടെ കെണിയില്‍ അകപ്പെടുന്നതിെൻറ പൂര്‍ണ ഉത്തരവാദിത്തം വ്യക്തികള്‍ക്ക് മാത്രമായിരിക്കുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട അറിയിപ്പിൽ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ലോകകപ്പിെൻറ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റിയുടെ qatar2022.qa/en എന്ന വെബ്സൈറ്റ് വഴിയാണ് ഔദ്യോഗിക അറിയിപ്പുകൾ പൊതുജനങ്ങളിലെത്തുന്നത്. ലോകകപ്പ് ആസന്നമായിരിക്കെ, വിവിധ വ്യക്തികളും ഏജൻസികളും വ്യാജ തൊഴിൽ വാഗ്ദാനവുമായി ഏഷ്യയിലെ വിവിധ കേന്ദ്രങ്ങളിൽ റിക്രൂട്ട്മെൻറിന് ശ്രമിക്കുന്നതും മറ്റും സമീപകാലങ്ങളിൽ വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.