ജോയ് ഓഫ് ഈദ്; കുട്ടികൾക്ക് സമ്മാനങ്ങളുമായി ഔഖാഫ്
text_fieldsപെരുന്നാൾ ദിനത്തിൽ ഔഖാഫ് നേതൃത്വത്തിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.
ദോഹ: ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റിന്റെ ജോയ് ഓഫ് ഈദ് പ്രോഗ്രാമിലൂടെ കുട്ടികൾക്കായി 5000 സമ്മാനങ്ങൾ വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച 30 ഈദ് ഗാഹ് മൈതാനങ്ങളിലാണ് കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള എൻഡോവ്മെന്റ് ഫണ്ടിന്റെ കീഴിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്.
കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർത്തുവാനും അവരുമായി പെരുന്നാളിന്റെ സന്തോഷം പങ്കിടാനും ലക്ഷ്യമിട്ടുള്ള സംരംഭം കമ്മ്യൂണിറ്റി പദ്ധതികളെ പിന്തുണക്കുന്നതിലും ദാനധർമ്മം വളർത്തുന്നതിലുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ്.
‘എൻഡോവ്മെന്റ്: ഒരു കമ്മ്യൂണിറ്റി പങ്കാളിത്തം’ എന്ന മുദ്രാവാക്യത്തിന് കീഴിൽ കുട്ടികളിലും അവരുടെ കുടുംബങ്ങളിലും ഈദിന്റെ സന്തോഷം പ്രചരിപ്പിക്കുന്നതിനുള്ള ഡയറക്ടറേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ജോയ് ഓഫ് ഈദ് പ്രോഗ്രാമെന്ന് എഞ്ചി. ഹസൻ ബിൻ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. വിവിധ സ്ഥലങ്ങളിലായി 30 പ്രാർഥനാ മൈതാനങ്ങളിലാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.