Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജൂൺ 14,...

ജൂൺ 14, ലോകരക്തദാതാക്കളുടെ ദിനം: ഇതാ, സഹജീവി സ്​നേഹത്തിൻെറ​ ചോരച്ചുവപ്പ്​

text_fields
bookmark_border
ജൂൺ 14, ലോകരക്തദാതാക്കളുടെ ദിനം: ഇതാ, സഹജീവി സ്​നേഹത്തിൻെറ​ ചോരച്ചുവപ്പ്​
cancel
camera_alt

‘ബ്ലഡ്​ ഡോണേഴ്​സ്​ കേരള ഖത്തർ’ ഭാരവാഹികൾ ഹമദ്​ ബ്ലഡ്​ ഡോണർ സെൻററിന്​ മുന്നിൽ   

ദോഹ: ഖത്തറടക്കം ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ സഹജീവി സ്​നേഹത്തിന്​ ചോരച്ചുവപ്പ്​ നൽകുന്ന മലയാളികളുടെ അഭിമാനക്കൂട്ടമാണിവർ. പേര്​ 'ബ്ലഡ്​ ഡോണേഴ്​സ്​ കേരള' (ബി.ഡി.കെ).

കേരളത്തിൽനിന്ന്​ തുടങ്ങി ഇന്ന്​ പല രാജ്യങ്ങളിലും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്​മ ഖത്തറിൽ 'ബ്ലഡ്​ ഡോണേഴ്​സ്​ കേരള ഖത്തർ' എന്ന പേരിൽ പ്രവർത്തിക്കുന്നു. രക്തദാനത്തിന്​ മാത്രമായുള്ള സംഘടന എന്നതാണ്​ ബി.ഡി.കെയെ വ്യത്യസ്​തമാക്കുന്നത്​. 2011ൽ ചങ്ങനാശ്ശേരിക്കാരനായ വിനോദ്​ ഭാസ്​കർ എന്ന കെ.എസ്​.ആർ.ടി.സി കണ്ടക്​ടറാണ്​ ഫേസ്​ബുക്കിലൂടെ കൂട്ടായ്​മ രൂപവത്​കരിക്കുന്നത്​.

നയാപൈസ വാങ്ങാതെ രക്തം ആവശ്യമായി വരുന്നവർക്ക്​ മുന്നിൽ ഒാടിയെത്തി രക്തം നൽകുക എന്നത്​ മാത്രമാണ്​ ഇതിലെ അംഗങ്ങളു​െട ലക്ഷ്യം.ഇന്ന്​ എല്ലാ ജി.സി.സികളും അടക്കം പല രാജ്യങ്ങളിലും ബി.ഡി.കെ പ്രവർത്തിക്കുന്നു. 2013ലാണ്​ ഖത്തർ ഘടകം രൂപവത്​കരിക്കുന്നത്​. 600ഓളം അംഗങ്ങളാണ്​ ഖത്തറിലുള്ളത്​. ഹമദ്​ മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച്​ എല്ലാ മാസവും രക്തദാന ക്യാമ്പ്​ നടത്തുന്നു.

നിലവിൽ കോവിഡ്​ ചികിത്സക്കായി പ്ലാസ്​മ ദാനം ചെയ്യുന്നുമുണ്ട്​. 6000ത്തോളം ആളുകളുടെ രക്തദാന ഡയറക്​ടറിയും ഇവർ തയാറാക്കിയിട്ടുണ്ട്​.ക്യാമ്പുകളിലെത്തുന്നവരുടെ പേരുവിവരങ്ങൾ ചേർത്ത്​ ഡയറക്​ടറി പുതുക്കുകയും ചെയ്യുന്നു.

കിട്ടാൻ പ്രയാസമുള്ള നെഗറ്റിവ്​ രക്തഗ്രൂപ്പുള്ള 2000ത്തോളം ആളുകളും ഇൗ ഡയറക്​ടറിയിലുണ്ട്​. ലോകത്ത്​ അഞ്ചുലക്ഷം പേരിൽ ഒരാൾക്ക്​ മാത്രം ഉള്ള ബോംബെ ഒ.എച്ച്​ ​ഗ്രൂപ്​ രക്തമുള്ള കണ്ണൂർ ഇരിട്ടി സ്വദേശി നിതീഷും കൂട്ടായ്​മയിലെ അംഗമാണ്​. ഖത്തറിലെ ഏതൊരാൾക്കും അടിയന്തരഘട്ടത്തിൽ രക്തം ആവശ്യമായി വന്നാൽ 33784621 എന്ന ബി.ഡി.കെയുടെ ഫോൺ നമ്പറിൽ വിളിക്കാം.

ഹമദിൽ അടക്കം ഇത്തരം ആവശ്യങ്ങൾക്ക്​ ബി.ഡി.കെയെ ആണ്​ അധികൃതർ ബന്ധ​െപ്പടാറ്​. ഷാജി വെട്ടുകാട്ടിലാണ്​ പ്രസിഡൻറ്​. കൃഷ്​ണകുമാർ ജനറൽ സെക്രട്ടറി. വൈസ്​ പ്രസിഡൻറ്​: സബിൻ സാബു. ജോയൻറ്​ സെക്രട്ടറി: റിയാസ്​ ജബ്ബാർ. മീഡിയ കോഓഡിനേറ്റർ വിവേക്​ നായർ.

കോവിഡ്​ മുക്തനാണോ, പ്ലാസ്​മ ദാനം ചെയ്യൂ

കോവിഡിൽനിന്ന്​ മുക്തി നേടിയവർക്ക്​ മറ്റുള്ളവരുടെ കോവിഡ്​ ചികിത്സക്കായി രക്തത്തിലെ പ്ലാസ്​മ ദാനം ചെയ്യാം. കോവിഡ്–19 രോഗമുക്തി നേടിയ വ്യക്തിയുടെ രക്തത്തിൽനിന്നും ശേഖരിക്കുന്ന പ്ലാസ്​മയിൽ അടങ്ങിയിരിക്കുന്ന ആൻറിബോഡികൾ നിലവിൽ കോവിഡ്–19 ചികിത്സയിലുള്ളവർക്ക് നൽകുകയും അതുവഴി അവരുടെ പ്രതിരോധശേഷി വർധിക്കുകയും രോഗമുക്തമാകുകയും ചെയ്യുന്നതാണ്​ കോൺവാലസെൻറ് പ്ലാസ്​മ (സി.പി) ചികിത്സ.

ഇതിലൂടെ കോവിഡ് രോഗത്തിൻെറ കാഠിന്യമോ രോഗബാധയുടെ കാലയളവോ കുറക്കാനാവും. രോഗത്തിൻെറ തുടക്കത്തിലാണെങ്കില്‍ പ്ലാസ്മ ചികിത്സ മെച്ചപ്പെട്ട ഫലമാണ് കാണിക്കുന്നത്. സുഖം പ്രാപിച്ച രോഗിയിൽനിന്ന​ുള്ള പ്ലാസ്​മ ഒന്നോ രണ്ടോ രോഗികള്‍ക്ക് ചികിത്സക്കായി ഉപയോഗിക്കാം.

രോഗം മാറിയവർ പ്ലാസ്​മ ദാനം ചെയ്യണമെന്ന്​ അധികൃതർ നിർദേശിക്കുന്നു. ഇതിനായി കമ്യൂണിക്കബിള്‍ ഡിസീസ് സെൻററിലെ 40254003 എന്ന നമ്പറില്‍ ബന്ധപ്പെടാം. കോവിഡ് നെഗറ്റിവായതിന് ശേഷം 14 ദിവസത്തില്‍ കൂടുതല്‍ ആയവര്‍ക്കാണ് തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യാനാവുക.

പ്രായം 18നു​ മുകളിലും ശരീരഭാരം 50 കിലോഗ്രാമില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ക്ക് പ്ലാസ്മ ദാനം ചെയ്യാം. ദാനം ചെയ്യുന്നതിനു മുമ്പ് ശാരീരികമായ വിശ്രമവും നല്ല ഉറക്കവും ഉണ്ടായിരിക്കണം. വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെയാണ് പ്ലാസ്മ ശേഖരിക്കുന്നത്. ഒരാള്‍ക്ക് ഒന്നിലേറെ തവണ പ്ലാസ്മ ദാനം ചെയ്യാം. ഏകദേശം 45 മുതല്‍ 60 മിനിറ്റുവരെ സമയത്തിനുള്ളിലാണ് പ്ലാസ്മ ദാനത്തിൻെറ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുക. പ്ലാസ്മ തെറപ്പിയുടെ വിജയം രോഗികളില്‍ വ്യത്യസ്തമായിരിക്കും.

ആശുപത്രിയില്‍നിന്നോ ക്വാറൻറീനില്‍നിന്നോ വിടുതല്‍ നേടി രണ്ടാഴ്ചക്കു ശേഷമാണ് പ്ലാസ്മ ദാനം ചെയ്യാനാവുക. എന്നാല്‍, രോഗത്തില്‍നിന്ന്​ മുക്തമായതിനു ശേഷം മൂക്കില്‍നിന്നോ തൊണ്ടയില്‍നിന്നോ ഉള്ള പി.സി.ആര്‍ പരിശോധനയുടെ അവസാന നെഗറ്റിവ് ഫലത്തിന് ശേഷമോ അല്ലെങ്കില്‍ 28 ദിവസത്തിനു ശേഷമോ 14 ദിവസമായി രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

രക്തം ദാനം ചെയ്യാം, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാം

ലോകം ഇന്ന്​ രക്തദാതാക്കളുടെ ദിനമായി ആചരിക്കുന്നു. രക്തദാനം പ്രോത്സാഹിപ്പിക്കാനും സുരക്ഷിത രക്തദാനം സംബന്ധിച്ച്​ ബോധവത്​കരണം നടത്താനുമാണ്​ എല്ലാവർഷവും ജൂൺ 14നു​ ലോക രക്തദാതാക്കളുടെ ദിനം ആചരിക്കുന്നത്​.

എല്ലാവരും രക്തം ദാനം ചെയ്യാൻ തയാറാകണമെന്നും ഇതിനായി ഖത്തറിലുള്ള വിവിധ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഹമദ്​ മെഡിക്കൽ കോർപറേഷൻ (എച്ച്​.എം.സി) അറിയിച്ചു. കൃത്യമായ ഇടവേളകളിൽ രക്തദാനം നടത്തുന്ന ആയിരക്കണക്കിനാളുകൾ ഖത്തറിലുണ്ട്​. അവർക്ക്​ നന്ദി അറിയിക്കുകയാണ്​.

ലോകം തുടിപ്പോടെ നിലനിൽക്കുന്നതിനുള്ള പ്രധാന കാരണം രക്തദാനം നടത്തുന്നവരാണെന്ന്​ എച്ച്​.എം.സി ലബോറട്ടറി മെഡിസിൻ ആൻഡ്​​ പാത്തോളജി വകുപ്പ്​ ചെയർപേഴ്​സൺ ഡോ. ഈനാസ്​ അൽകുവാരി പറഞ്ഞു. മറ്റുള്ളവരുടെ ജീവനാണ്​ സംരക്ഷിക്കപ്പെടുന്നത്​. മറ്റുള്ളവരുടെ ആരോഗ്യമാണ്​ രക്തദാനത്തിലൂ​െട മെച്ച​െപ്പടുന്നതെന്നും അവർ പറഞ്ഞു. സുരക്ഷിതമായ രക്തദാനവും അതിനുള്ള ഉപകരണങ്ങളു​െട വിതരണവും ആരോഗ്യമേഖല നേരിടുന്ന പ്രധാനവെല്ലുവിളിയാണ്​. ഖത്തറിൽ ഏത്​ അടിയന്തരഘട്ടത്തിലും ആവശ്യമായ​ രക്​തശേഖരം ഉണ്ട്​. കാൻസർ ചികിത്സ അടക്കമുള്ളവക്ക്​ ഒഴിച്ചുകൂടാനാവാത്തതാണ്​ രക്തം. ആശുപത്രിയിൽ എത്തുന്ന പത്തിൽ ഒരാൾക്കെങ്കിലും അടിയന്തരമായ രക്തം ആവശ്യമായി വരുന്നുണ്ട്​. ഒരു യൂനിറ്റ്​ രക്തം മൂന്നു​ രോഗികൾക്ക്​ ഉപകാര​െപ്പടും.

ലോകരക്തദാതാക്കളു​ടെ ദിനത്തോടനുബന്ധിച്ച്​ ജൂൺ 13 മുതൽ 16 വരെ ഹമദ്​ ജനറൽ ആശുപത്രിക്ക്​ അടുത്തുള്ള ബ്ലഡ്​ ഡോണർ സെൻററിൽ രാത്രികളിൽ വിവിധ പരിപാടികൾ നടക്കും. ജൂൺ 18ന്​ വൈകീട്ട്​ മൂന്നുമുതൽ ലുലു അൽഖോർ മാളിൽ മൊബൈൽ രക്തദാനയൂനിറ്റ്​ പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

വഴികാണിച്ച്​ ഹമദ്​ ബ്ലഡ്​ ഡോണർ കേന്ദ്രം

രക്തദാനമേഖലയിൽ ഹമദ്​ മെഡിക്കൽ കോർപറേഷൻെറ ബ്ലഡ്​ ഡോണർ സെൻറർ വൻപ്രവർത്തനമാണ്​ നടത്തുന്നത്​. ഹമദ്​ ജനറൽ ആശുപത്രിക്കടുത്താണ്​ ഈ കേന്ദ്രം പ്രവർത്തിക്കുന്നത്​. ശനിയാഴ്​ച മുതൽ വ്യാഴാഴ്​ച വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ ഒന്നുവരെയും പിന്നീട്​ വൈകീട്ട്​ ആറുമുതൽ രാത്രി 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്​ചകളിൽ ഈ കേന്ദ്രം പ്രവർത്തിക്കില്ല.

സർജിക്കൽ സ്​പെഷാലിറ്റി സെൻററിനടുത്ത്​ ഔട്ട്​പേഷ്യൻറ്​ വിഭാഗത്തിൻെറ എതിർവശത്തായി പുതിയ ബ്ലഡ്​ ഡോണർ സെൻറർ ഇൗയിടെ തുറന്നിട്ടുണ്ട്​. ശനിയാഴ്​ച മുതൽ വ്യാഴാഴ്​ച വരെ വൈകീട്ട്​ ആറുമുതൽ രാത്രി 12 വരെ ഇതു​ പ്രവർത്തിക്കും. വെള്ളിയാഴ്​ച ഉണ്ടാകില്ല.

സൂഖ്​ വാഖിഫ്​ മൊബൈൽ യൂനിറ്റ്​ വെള്ളിയാ​ച അടക്കം ആഴ്​ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. രാത്രി എട്ടുമുതൽ പുലർച്ച 12 വരെയാണ്​ പ്രവർത്തനസമയം.ശൈരിബ്​ മൊ​ൈബൽ യൂനിറ്റ്​ ഞായറാഴ്​ച മുതൽ ശനിയാഴ്​ച വരെ ആഴ്​ചയിൽ എല്ലാദിവസവും ഇതേസമയം പ്രവർത്തിക്കും. http://hamad.qa/qbs എന്ന ലിങ്ക്​ സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Blood Donor Day
News Summary - June 14, World Blood Donor Day: Behold the Blood Red of Companion Love
Next Story