എൻഡോസൾഫാൻ ഇരകൾക്ക് നീതി വൈകരുത് -കൾചറൽ ഫോറം കാസർകോട്
text_fieldsേദാഹ: എൻഡോസൾഫാൻ പ്രയോഗംമൂലം നരകതുല്യമായ ജീവിതം നയിക്കുന്ന കാസർകോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ജനതക്കുവേണ്ടി സാമൂഹിക പ്രവർത്തക ദയാബായി അടക്കം തെരുവിൽ ഇപ്പോഴും ശബ്ദിക്കേണ്ടിവരുന്നത് പരിഷ്കൃത ജനാധിപത്യസമൂഹത്തിന് നാണക്കേടാണെന്ന് കൾചറൽ ഫോറം കാസർകോട് ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
നൂറുകണക്കിന് പേർ ഇതുവരെ എൻഡോസൾഫാൻ കീടനാശിനി പ്രയോഗം മൂലമുണ്ടായ ജനിതക വൈകല്യങ്ങൾ കാരണം മരണപ്പെട്ടു. അവരിൽ പലരും ശാരീരിക പ്രയാസം കാരണം ആത്മഹത്യ ചെയ്യേണ്ടിവന്നവരാണ്. വൈകല്യങ്ങൾ മൂലം കടുത്ത ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് രോഗബാധിതരായ പലരും. ഇവരാണ് ഇപ്പോൾ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി നീതി തേടി വീണ്ടും തെരുവിലിറങ്ങേണ്ടി വരുന്നത്.
ഇത് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എൻഡോസൾഫാൻ ഇരകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് സെക്രട്ടേറിയറ്റ് നടയിൽ ദയാഭായിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഷബീർ പടന്ന അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി.കെ. മുഹമ്മദ്കുഞ്ഞി, ജില്ലാ ഭാരവാഹികളായ ഹാഷിം തൃക്കരിപ്പൂർ, ഷക്കീൽ സിയാദലി, ഹഫീസുല്ല, റമീസ്, സലാം, ഫാത്തിമ, ആൽബി, ശംശീർ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി മനാസ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.