Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാബൂൾ വിമാനത്താവളം:...

കാബൂൾ വിമാനത്താവളം: ഖത്തറിൻെറ സഹായം തേടി താലിബാൻ

text_fields
bookmark_border
കാബൂൾ വിമാനത്താവളം: ഖത്തറിൻെറ സഹായം തേടി താലിബാൻ
cancel

ദോഹ: കാബൂള്‍ വിമാനത്താവളത്തിൻെറ സുഖമമായ പ്രവര്‍ത്തനത്തിന് ഖത്തറി‍െൻറ സാ​ങ്കേതിക സഹായം തേടാനൊരുങ്ങി താലിബാന്‍.

തുർക്കിയുടെ സഹായം നേരത്തേ തേടിയെങ്കിലും ഇതുസംബന്ധിച്ച പ്രതികരണങ്ങളൊന്നുമില്ലാതായതോടെയാണ്​, താലിബാൻ ഖത്തറിനെ സമീപിക്കാൻ ഒരുങ്ങുന്നതെന്ന്​ അൽജസീറ റിപ്പോർട്ട്​ ചെയ്​തു. കാബൂൾ പിടിച്ചടക്കിയെങ്കിലും നിലവിൽ അമേരിക്കൻ സൈന്യത്തിൻെറ നിയന്ത്രണത്തിലാണ്​ കാബൂൾ വിമാനത്താവളം. മുഴുവന്‍ വിദേശസൈന്യത്തിനും രാജ്യം വിടാനായി താലിബാന്‍ നല്‍കിയ അവസാന തീയതി ഈ ചൊവ്വാഴ്ചയാണ്. അതിന് ശേഷം കാബൂള്‍ വിമാനത്താവളത്തി‍െൻറ പൂര്‍ണമായ നിയന്ത്രണം ഏറ്റെടുക്കാനാണ്​ താലിബാ​െൻറ നീക്കം.

എന്നാല്‍ സ്വന്തം നിലക്ക് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ നിലവില്‍ താലിബാന് സാധ്യമല്ല. ഇതോടെയാണ്​ തുർക്കിയുടെ സാങ്കേതിക സഹായം ആവശ്യ​പ്പെട്ടത്​. തുർക്കി പ്രതികരിക്കാതായതോടെയാണ്​ ഖത്തറിനെ സമീപിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kabul airport
News Summary - Kabul airport: Taliban seek help from Qatar
Next Story