കാബൂൾ സ്ഫോടനം: അപലപിച്ച് ഖത്തർ
text_fieldsദോഹ: അഫ്ഗാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്ത് 92 പേരുടെ മരണത്തിനിടയായ ചാവേർ ബോംബാക്രമണത്തെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു.
ദാരുണമായ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കു പറ്റിയവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ഭീകരതയും ആക്രമണവും അപലപനീയവും എക്കാലത്തും എതിർക്കപ്പെടുന്നതുമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു കാബൂൾ വിമാനത്താവള കവാടത്തിന് പുറത്ത് തടിച്ചുകൂടിയവർക്കിടയിലേക്ക് ചാവേർ ആക്രമണം നടത്തിയത്.
13 അമേരിക്കൻ മറീനുകളും, 79 അഫ്ഗാനികളും കൊല്ലപ്പെട്ട സ്ഫോടനം ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
താലിബാൻ കാബൂൾ പിടിച്ചടക്കിയതിനുപിന്നാലെ ഭരണ പ്രതിസന്ധിയിലായ രാജ്യത്തുനിന്നും അമേരിക്കൻ, നാറ്റോ സേനകൾക്കൊപ്പം ഖത്തറും ഒഴിപ്പിക്കലിന് സജീവമായി രംഗത്തുണ്ട്. ഇതിനിടയിലായിരുന്നു ചാവേർ ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.