സംഭരണികളിലേക്ക് കഹ്റമ എത്തിച്ചത് 64 ദശലക്ഷം ഗാലൻ ജലം
text_fieldsദോഹ: ഗാർഹിക, വികസന ആവശ്യങ്ങൾ പരിഗണിച്ച് കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) ഈ വർഷം മൂന്നാം പാദത്തിൽ ജല സുരക്ഷ മെഗാ റിസർവോയറുകളിലേക്കെത്തിച്ചത് 64 ദശലക്ഷം ഗാലൻ അധികജലം. വൈദ്യുതി, ജലവിതരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി ഈ വർഷം 28 പുതിയ പദ്ധതികൾ പൂർത്തിയാക്കിയതായും 23 ടെൻഡറുകൾ നൽകിയതായും കഹ്റമ അറിയിച്ചു. ഈ വർഷം മൂന്നാം പാദത്തിൽ 64 ദശലക്ഷം ഗാലൻ ജലം മെഗാ റിസർവോയറുകളിലേക്കെത്തിച്ചതായും റിസർവോയറിെൻറ 4.5 ശതമാനമാണ് ഇതെന്നും ഖത്തറിെൻറ ജലസുരക്ഷ പദ്ധതിക്ക് ഊർജംപകരുന്നതാണിതെന്നും കഹ്റമ ട്വീറ്റ് ചെയ്തു. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നുണ്ട്. ഈ വർഷം മാത്രം 28 പദ്ധതികൾ ടെക്നിക്കൽ അഫയേഴ്സ് വിഭാഗം പൂർത്തിയാക്കിയതായും മൂന്നാംപാദത്തിൽ 23 ടെൻഡറുകൾ നൽകിയതായും മറ്റൊരു ട്വീറ്റിൽ കഹ്റമ ചൂണ്ടിക്കാട്ടി.
കഹ്റമ റിസർവോയറുകളുടെ ശേഷി 1000 ദശലക്ഷം ഗാലനിൽനിന്ന് 2400 ദശലക്ഷം ഗാലനായി ഉയർന്നിട്ടുണ്ട്. കുടിവെള്ള സംഭരണിയിലേക്ക് 140 ശതമാനം വർധന ഇതിലൂടെ രേഖപ്പെടുത്തി. ഖത്തറിെൻറ ബയോളജിക്കൽ വാട്ടർ ക്വാളിറ്റി 98.5 ശതമാനം ഇയർ ടു ഡേറ്റ് (വൈ.ടി.ഡി) ആണ്. ലോകാരോഗ്യ സംഘടനയുടെ 95 ശതമാനത്തിനപ്പുറം കടന്ന ഖത്തർ ജല ഗുണമേന്മ, കഹ്റമ മുന്നോട്ടുവെച്ചിട്ടുള്ള 99 ശതമാനത്തിനടുത്താണുള്ളത്. വാർഷിക ജല ഉപഭോഗം വർധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ജല ആവശ്യം പൂർത്തീകരിക്കുന്നതിൽ കഹ്റമ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷങ്ങളിൽ എട്ട് ശതമാനം ഉപഭോഗമാണ് വർധിച്ചത്. 2020ലെ ഏറ്റവും ഉയർന്ന ഉപയോഗ നിരക്ക് പ്രതിദിനം 438 മില്യൺ ഗാലന് സമാനമാണ്. അതേസമയം, ഉൽപാദന ക്ഷമത പ്രതിദിനം 476 മില്യൺ ഗാലനുമാണ്. ഈ വർഷം രണ്ടാം പാദത്തിൽ പ്രതിദിന ഉൽപാദനം 536 മില്യൺ ഗാലനിലെത്തിയതായി കഹ്റമ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. മുൻ വർഷത്തേതിൽ നിന്നും 13 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.