ക്ലീൻ എനർജിയിൽ പ്രവർത്തിക്കുന്ന ചാർജിങ് സ്റ്റേഷനുമായി 'കഹ്‌റാമ'
text_fieldsദോഹ: കാർബൺ പുറന്തള്ളൽ കുറച്ച്, സുസ്ഥിര വികസനം എന്ന രാജ്യത്തിൻെറ ലക്ഷ്യത്തിൽ നിർണായക സംഭാവനയുമായി ഖത്തർ ജനറൽ ഇലക്ട്രിക്കൽ ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ). ഖത്തറിൽ സ്ഥാപിക്കുന്ന ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷനുകളില്‍ 20 ശതമാനം പുനരുപയോഗ ഊര്‍ജത്തിലായിരിക്കുമെന്ന് കഹ്‌റാമ അറിയിച്ചു. പുനരുപയോഗ ഊര്‍ജ ഉപഭോഗം പ്രോത്സാഹിപ്പിക്കാനും കാര്‍ബണ്‍ പുറന്തള്ളലിനെതിരെ പോരാട്ടം ശക്തിപ്പെടുത്താനുമാണ് ചാർജിങ് പോയൻറുകളുടെ ഊർജ സ്രോതസ്സുകളെ അടിമുടി മാറ്റിമറിക്കുന്നത്.
ഖത്തർ നാഷനൽ വിഷൻ 2030ൻെറ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുകയെന്നത്. ഇവക്ക് ചാർജിങ് പോയൻറുകൾ 'കഹ്‌റാമ' നേതൃത്വത്തിൽ സ്ഥാപിക്കുേമ്പാൾ 20 ശതമാനവും പുനരുപയോഗ ഊര്‍ജത്താലായിരിക്കും പ്രവര്‍ത്തിക്കുക. ഈ ലക്ഷ്യം നിറവേറ്റാൻ തര്‍ഷീദ് ഫോട്ടോവോള്‍ട്ടെയിക് ചാര്‍ജിങ് സ്‌റ്റേഷന്‍ മീസൈമീറിലെ കഹ്‌റാമ കോംപ്ലക്‌സില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്റ്റേഷനാണിത്. തര്‍ഷീദിൻെറ ഈ ഫോട്ടോവോള്‍ട്ടെയിക് സ്‌റ്റേഷനില്‍ ഒരേസമയം രണ്ടു വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനാകും. ഒരു കാറിന് 15 മുതല്‍ 20 മിനിറ്റാണ് സമയം.
പരമാവധി ചാര്‍ജിങ് ശേഷി 100 കിലോവാട്ടാണ്. 270 സ്‌ക്വയര്‍ മീറ്റര്‍ ഏരിയയിൽ സ്ഥാപിച്ച 216 ഫോട്ടോവോള്‍ട്ടെയിക് പാനലുകള്‍ ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഖേനയാണ് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി 19 കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മൂവസലാത്ത് കമ്പനി കെട്ടിടത്തില്‍ രണ്ട് ഇലക്ട്രിക് ബസ് ചാർജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലായി 100 സ്റ്റേഷനുകൾ സ്ഥാപിച്ച്, പ്രവർത്തിപ്പിക്കാനുള്ള നടപടികളിലാണ് കഹ്‌റാമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.