'കലയോരം' കലാ സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്നു
text_fieldsദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'നാം കരുത്തരാവുക, കരുതലാവുക' കാമ്പയിെൻറ ഭാഗമായി ഖത്തറിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായവർ ഒത്തുചേർന്നു.
'കലയോരം' എന്നപേരിൽ സംഘടിപ്പിച്ച പരിപാടി യൂത്ത് ഫോറം ഖത്തർ പ്രസിഡൻറ് എസ്.എസ്. മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം ദോഹ സോണൽ പ്രസിഡൻറ് മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ചു. നടനും തിരക്കഥാകൃത്തുമായ ഉസ്മാൻ മാരാത്ത്, ഖത്തർ മാപ്പിള കലാ അക്കാദമി പ്രസിഡൻറ് മുത്തലിബ് മട്ടന്നൂർ, നാടക പ്രവർത്തകരായ ലത്തീഫ് വടക്കേക്കാട്, നജീബ് കീഴരിയൂർ, മനുരാജ് എന്നിവരും നാടൻപാട്ട് ഗായകൻ രജീഷ് കരിന്തലക്കൂട്ടം, മിമിക്രി ആർട്ടിസ്റ്റും നടനുമായ വസന്തൻ പൊന്നാനി, കവി ഫൈസൽ അബൂബക്കർ, ചിത്രകാരൻ ബാസിത് ഖാൻ, ഷോർട്ട് ഫിലിം സംവിധായകൻ ഷമീൽ എ.ജെ തുടങ്ങിയവരും അതിഥികളായി പങ്കെടുത്തു. യൂത്ത് ഫോറം കാമ്പയിൻ പ്രമേയമാക്കി ചിത്രകാരൻ ബാസിത് ഖാൻ വേദിയിൽ തത്സമയം ചിത്രരചന നടത്തി.
കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാസന്ധ്യയും അരങ്ങേറി. കലയോരത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും യൂത്ത് ഫോറം ഉപഹാരങ്ങൾ നൽകി ആദരിച്ചു. യൂത്ത് ഫോറം കാമ്പയിൻ നവംബർ 15ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.