ബി.ജെ.പി സവർണ പാർട്ടി, തമിഴ്‌നാട്ടിൽ ചലനം ഉണ്ടാക്കില്ല-കനിമൊഴി
text_fieldsദോഹ: ബി.ജെ.പി അടിസ്ഥാനപരമായി സവർണ നിലപാടുകൾ കാത്തുസൂക്ഷിക്കുന്ന പാർട്ടി ആണെന്നും അതിന് തമിഴ്നാട് രാഷ്ട്രീയത്തിൽ ചലനം ഉണ്ടാക്കാൻ കഴിയില്ലെന്നും രാജ്യസഭാ എം.പിയും ഡി.എം.കെ നേതാവുമായ കനിമൊഴി പറഞ്ഞു. കരുണാനിധിയുടെ ജന്മദിനാഘോഷവുമായി ബന്ധപെട്ടു പാർടിയുടെ ഖത്തർ ഘടകം സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയ അവർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കാവേരി പോലുള്ള തമിഴ്നാടിന്റെ വിഷയങ്ങളിൽ പോലും ബി.ജെ.പി നിലപാട് ശരിയല്ല. രജനി കാന്ത് പാർട്ടി രൂപീകരിച്ചിട്ടില്ല. കമൽ ഹാസൻ പാർട്ടി രൂപീകരിച്ചെങ്കിലും പ്രവർത്തനം ശരിയായി തുടങ്ങിയിട്ടില്ല. ഈ നടന്മാരുടെ പാർട്ടി പ്രവർത്തനങ്ങൾ കണ്ടറിയണം.
എഴുത്തുകാരെ ഇല്ലായ്മ ചെയ്യുന്നത് ഫാസിസം തന്നെയാണ്. എഴുത്തുകാരി എന്ന നിലയിൽ ഇത്തരം ഫാസിസ്റ്റു സമീപനങ്ങളിൽ ഏറെ ദുഖമുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കും. കേരള മാതൃകയിൽ പ്രവാസി പദ്ധതികൾ ആലോചലനയിൽ ആണ്. പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തുമെന്നും കനിമൊഴി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.