കരിപ്പൂർ വിമാന ദുരന്തം: പ്രവാസലോകം തേങ്ങുന്നു
text_fieldsദോഹ: കരിപ്പൂരിലെ എയർ ഇന്ത്യ വിമാന ദുരന്തം പ്രവാസലോകത്തിൻെറ മൊത്തം വേദനയായി. വന്ദേ ഭാരത് മിഷനിൽ ദുബൈയിൽനിന്ന് പോയ വിമാനമാണ് അപകടത്തിൽപെട്ടത്.
18 പേരാണ് മരിച്ചത്. കോവിഡ് പ്രതിസന്ധിയിൽ എല്ലാ ഗൾഫ് രാജ്യങ്ങളിൽനിന്നും നിരവധി വിമാനങ്ങളാണ് കേരളത്തിലേക്ക് പോയത്.
വിവിധ തരത്തിലുള്ള പ്രയാസങ്ങളും ദുരിതങ്ങളും താണ്ടിയാണ് ഓരോ പ്രവാസിയും വിമാനങ്ങളിൽ നാടണഞ്ഞത്. നാടണഞ്ഞതിലുള്ള സന്തോഷം നിമിഷനേരം കൊണ്ടുതന്നെ വേദനക്ക് വഴിമാറുകയായിരുന്നു കരിപ്പൂർ ദുരന്തത്തിൽ. ഖത്തറിൽനിന്ന് നിരവധി വിമാനങ്ങളാണ് ഇതിനകം വന്ദേ ഭാരത് പദ്ധതിയിൽ പ്രവാസികളെയുംകൊണ്ട് നാടണഞ്ഞിരിക്കുന്നത്. മിക്ക പ്രവാസി സംഘടനകളും വിമാനം ചാർട്ടർ ചെയ്തും പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു.
വിമാനം ഏർപ്പാടാക്കിയവർക്ക് ആശ്വാസത്തിെൻറയും സന്തോഷത്തിെൻറയും സന്ദേശം ൈകമാറിയാണ് പ്രവാസികൾ നാട്ടിലേക്ക് യാത്രയായത്. പലവിധ പ്രയാസങ്ങളും പിന്നിട്ട് നാടണയാനുള്ള കൊതിയോടെ ആശ്വാസതീരെത്തത്തിയവരാണ് കരിപ്പൂരിൽ ദുരന്തത്തിൽപെട്ടത്. കരിപ്പൂർ ദുരന്തത്തിൽ 18 പേർ മരിച്ചതിലും നിരവധി പേർക്ക് പരിക്കേറ്റതിലും പ്രവാസലോകമൊന്നടങ്കം തേങ്ങുകയാണ്.
സമൂഹ മാധ്യമങ്ങളിൽ നിറയെ പ്രാർഥനകളാണ്. കരിപ്പൂരിലെ നാട്ടുകാർ കാണിച്ച സേവനത്തിൻെറ മഹിമയും എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നു. അതേസമയം, ദുരന്തത്തിൻെറ പേരിൽ കരിപ്പൂർ വിമാനത്താവളത്തിനുനേരെ ചിലർ എതിർപ്പുയർത്തുന്നത് കരുതിക്കൂട്ടിയാണെന്ന് പ്രവാസികൾ ആരോപിക്കുന്നു. ഏറെക്കാലം വലിയ വിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകാതെയായിരുന്നു കരിപ്പൂർ വിമാനത്താവളം പ്രവർത്തിച്ചിരുന്നത്. അധികൃതരുെട അവഗണന കാലാകാലമായി നേരിടുന്ന വിമാനത്താവളം കൂടിയാണിത്. ദുരന്തത്തിൻെറ യഥാർഥ കാരണം കണ്ടെത്തുന്നതുവരെ വിമാനത്താവളത്തിനെതിരെയുള്ള പ്രചാരണങ്ങൾ ഉണ്ടാകരുതെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.
ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻെറ മാനദണ്ഡമനുസരിച്ചാണ് അമേരിക്കയിലേതൊഴിച്ച് ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളും പ്രവർത്തിക്കുന്നത്.
അവരുടെ മാർഗനിർദേശങ്ങളിൽ എവിടെയും ടേബ്ൾ ടോപ് എന്നൊരു പ്രയോഗമില്ല. എന്നിട്ടും കരിപ്പൂരിൽ ടേബിൾ ടോപ് റൺവേ ആയതിനാലാണ് ദുരന്തം സംഭവിച്ചത് എന്നമട്ടിൽ ചിലർ ബോധപൂർവം കുപ്രചാരണം നടത്തുകയാണ്.
ലാൻഡിങ്ങുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളാണോ ദുരന്തകാരണമെന്ന കാര്യവും ഇനി അന്വേഷണത്തിൽ െതളിയേണ്ടതാണ്. അതിനും മുേമ്പ കരിപ്പൂരിനെതിരെയുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.
ഇസ്ലാഹി സെൻറർ
പ്രവാസികൾക്ക് നടുക്കമുണ്ടാക്കിയ, മലയാളക്കരയെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ വിമാനാപകടത്തിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ സെക്രട്ടറിേയറ്റ് അനുശോചിച്ചു.
ഒട്ടേറെ പ്രതീക്ഷയോടെ നാടണയാനിരിക്കെ ദുഃഖത്തിലേക്ക് വീണ കുടുംബങ്ങൾക്കു ദൈവം ക്ഷമ നൽകട്ടെയെന്ന് സംഘടന പറഞ്ഞു. അപകടത്തിൽ മരിച്ചവർക്ക് അന്ത്യോപചാരമർപ്പിക്കുന്നതായും പ്രസിഡൻറ് യു. ഹുസൈൻ മുഹമ്മദ്, ജനറൽ സെക്രട്ടറി അൻഫസ് നന്മണ്ട എന്നിവർ അറിയിച്ചു.
ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കുചേരുകയാണ്.
പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന് സംഘടന ആശംസിച്ചു.
ദുരന്തമേഖലയിൽ രക്ഷകരായി വന്നു ദുരന്തത്തിൻെറ വ്യാപ്തി കുറച്ച, അനേക ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പരിസരത്തുള്ള നാട്ടുകാരെയും സന്നദ്ധപ്രവർത്തകരെയും ഫോറം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.