കരിപ്പൂർ വിമാനത്താവളം: വലിയ വിമാന വിലക്ക് നീളുന്നതിൽ പ്രവാസികൾക്ക് ആശങ്ക
text_fieldsദോഹ: എയർ ഇന്ത്യ വിമാനാപകടത്തിെൻറ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീളുന്നു. ഖത്തർ എയർവേസ്, സൗദി എയർലൈൻസ്, എമിറേറ്റ്സ്, എയർ ഇന്ത്യ എന്നീ കമ്പനികൾക്കാണ് കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങൾ പറത്താൻ അനുമതിയുണ്ടായിരുന്നത്. സൗദിയയും എയർഇന്ത്യയും സർവിസ് ആരംഭിച്ചിരുന്നു. ഖത്തർ എയർവേസ് വലിയ വിമാനങ്ങളുെട സർവിസ് ഉടൻ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് വിമാനാപകടം ഉണ്ടാകുന്നതും വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നതും. ആഗസ്റ്റ് ഏഴിന് അപകടത്തിൽപെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം വലിയ വിമാനങ്ങളുടെ ഗണത്തിൽ ഉൾെപ്പടുന്നതല്ല. നാരോ േബാഡി വിഭാഗത്തിലുള്ള ബി 737 800 എന്ന ചെറിയ വിമാനമായിരുന്നു അത്. അപകടത്തിനുശേഷം വിവിധ ഏജൻസികൾ പരിശോധനകൾ നടത്തിയെങ്കിലും വിമാനത്താവളത്തിന് സാങ്കേതിക തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. റൺവേയുടെ ടച്ച് ഡൗൺ പോയൻറിൽനിന്ന് 1200 മീറ്റർ പിന്നിട്ട ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. ഇതാണ് അപകടത്തിെൻറ കാരണമെന്നാണ് പ്രബലമായ നിഗമനം.
2002 മുതൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നുണ്ട്. 2015ൽ റൺവേ നവീകരണത്തിനായി നിയന്ത്രണം ഏർപ്പെടുത്തിയതോടെ വലിയ വിമാനങ്ങളുെട സർവിസ് ഇല്ലാതായി. റൺവേ നവീകരണ പ്രവൃത്തികൾ പൂർത്തിയായിട്ടും പിന്നീട് വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീക്കിയിരുന്നില്ല.
ജനകീയ സമരമടക്കം ഉയർന്നതോടെയാണ് വീണ്ടും വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നത്. ഇതാണ് കഴിഞ്ഞ ആഗസ്റ്റിലെ അപകടത്തിെൻറ പശ്ചാത്തലത്തിൽ വീണ്ടും ഇല്ലാതായത്. വിമാനത്താവളത്തിന് പ്രശ്നങ്ങളുള്ളതായി നിലവിലെ അന്വേഷണത്തിൽ കണ്ടെത്തിയില്ല. എന്നിട്ടും വിലക്ക് തുടരുന്നതിൽ പ്രവാസികളടക്കം ആശങ്കയിലാണ്. വിലക്ക് താൽക്കാലികമാണെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, വിലക്ക് നീണ്ടുപോകുന്നത് കരിപ്പൂരിനെതിരെ കാലങ്ങളായുള്ള ഗൂഢനീക്കത്തിെൻറ ഭാഗമാണെന്നും പ്രവാസികൾ സംശയിക്കുന്നുണ്ട്.
കരിപ്പൂരിനോട് എന്നും അവഗണന
അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കെപ്പട്ട ഒരു വിമാനത്താവളത്തിനുവേണ്ട ആവശ്യകതകൾ, സൗകര്യങ്ങൾ എന്നിവയെല്ലാം കരിപ്പൂരിനുണ്ട്. എന്നാൽ, ഇത് പരിശോധിക്കാതെയും അറിവില്ലാതെയും ചില നേതാക്കളും അധികൃതരും പ്രസ്താവനകൾ നടത്തുന്നത് കരിപ്പൂരിെൻറ കാര്യത്തിൽ എപ്പോഴും സംഭവിക്കുന്നുവെന്നും ആരോപണമുണ്ട്. ആഗസ്റ്റിലെ വിമാനദുരന്തത്തിെൻറ പശ്ചാത്തലത്തിൽ, കരിപ്പൂരിലെ വിമാനത്താവളത്തിെൻറ റൺവേയാണ് അപകടകാരണമെന്ന് ആദ്യഘട്ടത്തിൽ മിക്കവരും പ്രചരിപ്പിച്ചു. ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷെൻറ മാനദണ്ഡമനുസരിച്ചാണ് അമേരിക്കയിലേതൊഴിച്ച് ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളും പ്രവർത്തിക്കുന്നത്. അവരുടെ മാർഗനിർദേശങ്ങളിൽ എവിടെയും 'ടേബിൾ ടോപ്' (മേശപ്പുറം) എന്നൊരു പ്രയോഗമില്ല. എന്നിട്ടും കരിപ്പൂരിൽ 'ടേബിൾ ടോപ്' റൺവേ ആയതിനാലാണ് ദുരന്തം സംഭവിച്ചെതന്ന മട്ടിൽ ചിലർ ബോധപൂർവം കുപ്രചാരണം നടത്തി. പിന്നീട് ഇതല്ലെന്ന വിവരം പുറത്തുവന്നതോടെയാണ് ഇത്തരം പ്രചാരണങ്ങൾ അന്ന് കെട്ടടങ്ങിയത്.
നേരത്തേ കോഴിക്കോട് വിമാനത്താവളത്തിെൻറ റൺവേയുടെ നീളം വെറും 6000 അടി മാത്രമായിരുന്നു. ഒരു വലിയ വിമാനത്തിന് പറന്നിറങ്ങാൻ സാധാരണ ഗതിയിൽ 6000 അടി മതി. കരിപ്പൂർ വിമാനത്താവളത്തിെൻറ റൺവേയുടെ നീളം 9000ത്തിൽ അധികം അടിയിലേക്ക് പിന്നീട് ഉയർത്തിയിരുന്നു. ഇതിനുശേഷമാണ് വലിയ വിമാനങ്ങൾക്ക് വീണ്ടും അനുമതി നൽകിയത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ 'ടേബിൾ ടോപ്' എന്ന് അറിയപ്പെടുന്ന റൺവേയുണ്ട്. അവിടങ്ങളിലൊക്കെ വിമാനങ്ങൾ വന്നിറങ്ങുകയും പറന്നുപൊങ്ങുകയും ചെയ്യുന്നുണ്ട്.
എന്നാൽ, കരിപ്പൂർ വിമാനത്താവളത്തിൽ ടേബിൾ ടോപ് റൺവേ അപകടസാധ്യത കൂട്ടുന്നു എന്ന തരത്തിൽ കാലാകാലങ്ങളായി കുപ്രചാരണം നടക്കുന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിെൻറ കാര്യത്തിലും കരിപ്പൂർ എന്നും മുന്നിലാണ്. 2012 ജനുവരി മുതൽ മാർച്ച് വരെയുള്ള അർധപാദ വർഷത്തിൽ എയർപോർട്ട് കൗൺസിൽ ഇൻറർനാഷനൽ നടത്തിയ എയർപോർട്ട് സർവിസ് ക്വാളിറ്റി സർവേയിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യെത്ത ഏറ്റവും മികച്ച വിമാനത്താവളമായി കരിപ്പൂർ വിമാനത്താവളത്തെ റേറ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ പന്ത്രണ്ടാം സ്ഥാനമാണ് കരിപ്പൂർ വിമാനത്താവളത്തിന് ഉണ്ടായിരുന്നത്. റൺവേ ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2015 മേയിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതിനുശേഷം, കൂടുതൽ പ്രവാസികൾ ആശ്രയിച്ചിരുന്ന സൗദിയ, എമിറേറ്റ്സ്, എയർഇന്ത്യ വിമാനങ്ങൾ തങ്ങളുെട സർവിസുകൾ നെടുേമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു.ഇതിനാൽ സൗദിയിൽനിന്നടക്കമുള്ള മലബാറിലെ വലിെയാരു വിഭാഗം പ്രവാസികൾക്ക് യാത്രക്ക് കരിപ്പൂരിനെ ഒഴിവാക്കേണ്ടിയും വന്നു.ഭാഗികമായ അടച്ചിടൽ മൂലം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിലെ 12ൽനിന്നും 16ലേക്ക് സ്ഥാനം താഴ്ന്നു.
കരിപ്പൂരിലെ വലിയ വിമാനങ്ങളുടെ താൽക്കാലിക വിലക്ക് അനന്തമായി നീളുന്നത് വീണ്ടും ആശങ്കക്കിടയാക്കുകയാണ്.അപകടത്തിന് ശേഷം കൊച്ചിയിലുള്ള ചിലർ കരിപ്പൂർ വിമാനത്താവളം അടച്ചുപൂട്ടണമെന്നാവശ്യെപ്പട്ട് കോടതിയെ സമീപിക്കുന്ന സ്ഥിതിവരെയുണ്ടായി.വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുന്നത് വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രവാസികളുടെ വലിയ യാത്രാസൗകര്യം ഇല്ലാതാക്കുമെന്ന ആശങ്കയും ഏറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.