കരിപ്പൂർ വിമാനത്താവളം: ജനപ്രതിനിധികളുടെ ഇടപെടൽ സ്വാഗതാർഹം -ഗപാഖ്
text_fieldsദോഹ: കരിപ്പൂർ എയർപോർട്ടിന്‍റെ റിസയുടെ നീളം കൂട്ടി റൺവേ കുറക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി കക്ഷി രാഷ്ട്രീയ ഭേദെമന്യേ എല്ലാ പാർലമെന്‍റ് അംഗങ്ങളും രംഗത്തെത്തിയതിനെ ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ് ) സ്വാഗതം ചെയ്തു.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കാണുകയും മന്ത്രിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തതും
പ്രസ്തുത തീരുമാനം നടപ്പാക്കില്ലെന്ന് ഉറപ്പ് വാങ്ങിയത് അഭിനന്ദനാർഹമാണ്.
എയർപോർട്ടിന്‍റെ സുരക്ഷക്കായി എൻജിനിയേഡ് മെറ്റീരിയൽ അറസ്റ്റിങ് സിസ്റ്റം (ഇമാസ്) സ്ഥാപിക്കാമെന്നാണ് ചർച്ചക്ക് ശേഷം ഉറപ്പ് നൽകിയത്.
ഇമാസ് സിസ്റ്റം സ്ഥാപിക്കണമെന്ന് ഗപാഖ് നേരത്തേ മുതൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ആ കാര്യം പരിഗണിക്കുന്നതിൽ ഗപാഖിന് ഏറെ ചാരിതാർഥ്യമുണ്ട്.
ചർച്ചയിൽ അംഗീകരിച്ച കാര്യങ്ങൾ നടപ്പിൽ വരുത്തി വലിയ വിമാനങ്ങൾ സുഗമമായി ഇറങ്ങാനുള്ള സാഹചര്യവും എയർപോർട്ട് വികസവും സാധ്യമാവുമെന്നും പ്രതീക്ഷിക്കുന്നു. യോഗത്തിൽ പ്രസിഡന്‍റ് കെ.കെ. ഉസ്മാൻ, ജന.സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മശ്ഹൂദ് തിരുത്തിയാട്, അർളയിൽ അഹമ്മദ് കുട്ടി, എ.ആർ ഗഫൂർ, അമീൻ കൊടിയത്തൂർ, ശാഫി മൂഴിക്കൽ, ഗഫൂർ കോഴിക്കോട്, മുസ്തഫ എലത്തൂർ, അൻവർ സാദത്ത് ടി.എം.സി, അബ്ദുൽ കരീം ഹാജി മേന്മുണ്ട, സുബൈർ ചെറുമോത്ത്, ഷാനവാസ്, അൻവർ ബാബു വടകര തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.