ഖത്തർ: നിരത്തിനെ ഹൈബ്രിഡാക്കി കർവ
text_fieldsകർവയുടെ ടാക്സി (ഫയൽ ചിത്രം)
ദോഹ: കാർബൺ ബഹിർഗമനം കുറക്കുന്നതിെൻറ ഭാഗമായി 90ശതമാനം ടാക്സി വാഹനങ്ങളും പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് കാറുകളാക്കി മാറ്റി വാസലാത്ത്. പരിസ്ഥിതി സംരക്ഷണത്തിന്റെയും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന്റെയും ഭാഗമായാണ് നിരത്തിലെ വാഹനങ്ങളിൽ 90 ശതമാനവും ഹൈബ്രിഡിലേക്ക് മാറുന്നത്.
തങ്ങളുടെ ടാക്സി വാഹനനിരയെല്ലാം ഹൈബ്രിഡ് ശ്രേണിയിലേക്ക് മാറ്റിയതായി കർവ ലൈറ്റ് ട്രാൻസ്പോർട്ട് സർവിസ് ഓപറേഷൻസ് മാനേജർ നാസർ മംദൂഹ് അൽ ഷമ്മാരി പറഞ്ഞു. മാറ്റം 90 ശതമാനം പൂർത്തിയായതായി അൽ റയ്യാൻ ടി.വിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
പെട്രോള്‍ -ഡീസല്‍ എന്‍ജിനൊപ്പം വൈദ്യുതി മോട്ടോറും ആവശ്യത്തിനനുസരിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഹൈബ്രിഡ് കാറുകൾ. പെട്രോൾ, ഡീസലിന്റെ ഉപയോഗം കുറച്ച് അന്തരീക്ഷ മലിനീകരണ തോത് കുറക്കാൻ ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം സഹായകമാകും. ദോഹ ലിമോസിനു കീഴിൽ സർവിസ് നടത്തുന്ന ടാക്സി സർവിസിലേക്ക് കൂടുതൽ ഇലക്ട്രിക് കാറുകൾ നൽകിയതായി കർവ അറിയിച്ചു.
മുഴുവാനായും ഇലക്ട്രികിലേക്ക് മാറുന്നത് അധികം വൈകാതെ പൂർത്തിയാകുമെന്നും വ്യക്തമാക്കി. മുവാസലാത്തിന്റെ ബസ് സർവിസും പൂർണമായി വൈദ്യുതീകരിക്കാനുള്ള നടപടികളിലാണ് അധികൃതർ.ഖത്തറിലെ നഗരത്തിന്റെ കാലാവസ്ഥയും റോഡുകളുടെ സ്വഭാവവും പരിഗണിച്ചാണ് ഇലക്ട്രിക് ബസുകൾ നിർമിച്ചിരിക്കുന്നെതന്ന് വിശദീകരിച്ചു.
350 കിലോ വാട്ട് ലിഥിയം അയേൺ ബാറ്ററിയാണ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ഏറ്റവും സുരക്ഷിത ബാറ്ററിയായി കണക്കാക്കുന്ന ഇവ ഒരു തവണ മുഴവൻ ചാർജ് ചെയ്താൽ 200കി.മീറ്റർ വരെ ഓടാൻ കഴിയും. പരിസ്ഥിതി സംരക്ഷണത്തിനും, കാർബൺ ബഹിർഗമനം കുറക്കാനുമായി വർധിച്ച തോതിലാണ് മുവാസലാത് (കർവ) നിക്ഷേപവും ആസൂത്രണവും നടത്തുന്നത്. ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രാധാന ലക്ഷ്യങ്ങളിൽ ഒന്ന് കൂടിയാണ് ഹരിത ഭാവിയിൽ അധിഷ്ഠിതമായ ഗതാഗതം എന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.