Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാസർകോട്​ സ്വദേശി...

കാസർകോട്​ സ്വദേശി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട്​ സ്വദേശി ദോഹയിൽ നിര്യാതനായി
cancel

ദോഹ: കാസർകോട്​ തളങ്കര സ്വദേശി ദോഹയിൽ നിര്യാതനായി. ദീർഘകാലമായി ദോഹയിൽ കഴിയുന്ന നെല്ലിക്കുന്ന്​ ഗസ്സാലി നഗർ എം.പി അബ്​ദുൽ ഹമീദ് (63) ആണ്​ മരിച്ചത്​. ഹമദ്​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

1977ലാണ് അബ്​ദുൽ ഹമീദ് ഖത്തറിൽ എത്തിയത്​. 35 വർഷം ഉരീദുവിൽ ജോലി ചെയ്​തതിന്​ ശേഷം വിരമിക്കുകയായിരുന്നു. കുടുംബസമേതം ഖത്തറിൽ താമസിക്കുകയായിരുന്നു. മൃതദേഹം ഖത്തറിൽ ഖബറടക്കി.

ഭാര്യ: റാബിയ. മക്കൾ: സാബിഖ് (ദുബൈ), ഷഹനാസ്, ഷക്കീബ്​, ഷാബിൽ. മരുമക്കൾ: ഖദീജ, ബാസിൽ, സജ്​ന. സഹോദരങ്ങൾ: പരേതനായ എം.പി. ബഷീർ, സൗദ, റംല, ഖമരിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul hameeddied in qatar
Next Story