പ്രതിസന്ധികളിൽ ഉലയാതെ ഫത്ഹുൽ ഖൈർ ഗ്രീക്ക് തുറമുഖത്തേക്ക്
text_fieldsദോഹ: ഖത്തറിെൻറ സമുദ്രയാന പൈതൃകത്തെ പുതുതലമുറക്ക ും ലോകത്തിനും പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫത്ഹുൽ ഖൈർ പൈ തൃക യാത്രാസംഘം ഗ്രീക്ക് അതിർത്തിയിലേക്ക് പ്രവേശിച്ചു. ജൂലൈ 1 0ന് ആരംഭിച്ച യാത്ര ബോസ്ഫറസ് കടലിടുക്ക് താണ്ടി തുർക്കി യിലെ ഇസ്തംബൂളിലെ ബാബിക് തുറമുഖത്താണ് ആദ്യം നങ്കൂര മിട്ടത്. അവിടന്ന് പുനരാരംഭിച്ച യാത്രയാണ് ഗ്രീക്ക് തുറമുഖത്തേക്ക് അടുത്തിരിക്കുന്നത്. ഏറെ പ്രതികൂലമായ കാലാവസ്ഥ കാരണം നിരവധിതവണ യാത്ര നിർത്തിവെക്കേണ്ടിവന്നത് സമയക്രമത്തിൽ മാറ്റത്തിന് കാരണമാകും.
പ്രതികൂലമായ കാലാവസ്ഥ മൂലം യാത്ര ഇന്നലെയും നിർത്തിവെച്ചിരുന്നു. ഈ ആഴ്ച അവസാനത്തോടെ ഗ്രീസിലെ സലോനീകി തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫത്ഹുൽ ഖൈർ യാത്ര ഗ്രീക്ക് ദ്വീപായ മൈക്കനോസിലും പിന്നീട് തലസ്ഥാനമായ ആതൻസിലേക്കും തിരിക്കും. തുടർന്ന് അൽബേനിയ, െക്രായേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ഫത്ഹുൽ ഖൈർ നാലാം പതിപ്പിെൻറ ആദ്യഘട്ടം അവസാനിക്കും.
വളരെ പ്രതികൂലമായ കാലാവസ്ഥയായിരുന്നു ഫത്ഹുൽ ഖൈർ സംഘത്തിന് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് യാത്രക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് അൽ സാദ പറഞ്ഞു. രണ്ടാം ഘട്ടത്തിൽ ഫ്രാൻസ്, സ്പെയിൻ, മൊറോകോ, അൽജീരിയ, തുനീഷ്യ രാജ്യങ്ങളും കപ്പൽ സന്ദർശിക്കും. സമുദ്ര മേഖലയിൽ ഖത്തറിെൻറ തനിമയും പാരമ്പര്യവും നിലനിർത്തുന്നതോടൊപ്പം ഈ മേഖലയിലെ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഫത്ഹുൽ ഖൈർ കുതിക്കുന്നത്.
കൂടാതെ 2022 ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറിെൻറ തയാറെടുപ്പുകളും യാത്രയിലുടനീളം ജനങ്ങളിലേക്കെത്തിക്കും. കപ്പൽ നങ്കൂരമിടുന്ന കേന്ദ്രങ്ങളിൽ നാവികർ ഖത്തറിെൻറ നന്മ വിളിച്ചോതുന്ന േബ്രാഷറുകൾ വിതരണം ചെയ്യുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യും. ജി.സി.സി തീരങ്ങളിലൂടെയുള്ള ഫത്ഹുൽ ഖൈർ ഒന്നാം യാത്ര നേരത്തേ ലോകശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലൂടെ രണ്ടും മൂന്നും യാത്രകളും ഫത്ഹുൽ ഖൈർ വിജയകരമായി സംഘടിപ്പിക്കുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.