കതാറ ഇൻറർനാഷനൽ ചെസ്: ലോക ചാമ്പ്യന്മാർ കാൾസൻ, ജൂ വെൻജുൻ പങ്കെടുക്കും
text_fieldsദോഹ: ഇന്ന് ആരംഭിക്കുന്ന കതാറ ഇൻറർനാഷനൽ ഒാൺലൈൻ ചെസ് ടൂർണമെൻറിൽ നോർവേയുടെ ലോക ചാമ്പ്യൻ മാഗ്നസ് കാൾസൻ പങ്കെടുക്കും. കോവിഡ്–19 സാഹചര്യത്തിൽ ഇത്തവണ പൂർണമായും ഒാൺലൈൻ വഴിയാണ് ടൂർണമെൻറ് നടക്കുന്നത്. കാൾസൻ തന്നെയാണ് ടൂർണമെൻറിൽ പങ്കെടുക്കാനുള്ള താൽപര്യം അറിയിച്ചിരിക്കുന്നത്.
നിരവധി തവണ ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാൾസനോടൊപ്പം നിലവിലെ ലോക വനിതാ ചെസ് ചാമ്പ്യനായ ജു വെൻജുനുവും ടൂർണമെൻറിൽ പങ്കെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനുമായി സഹകരിച്ച് ഖത്തർ ചെസ് അസോസിയേഷനാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായി മൂന്ന് വ്യത്യസ്ത ടൈം സോണുകളിലായി ടൂർണമെൻറ് സംഘടിപ്പിക്കുന്നതിനാൽ ഓരോ താരത്തിനും ഏറ്റവും അനുയോജ്യമായ സമയം തെരഞ്ഞടുക്കാനാകും. 10,000 യു.എസ് ഡോളറാണ് ചാമ്പ്യൻഷിപ്പിെൻറ സമ്മാനത്തുക.ലോക ചാമ്പ്യൻ മാഗളനസ് കാൾസെൻറ പങ്കാളിത്തം ഏറെ സന്തോഷം നൽകുന്നുവെന്ന് ഖത്തർ ചെസ് അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് അൽ മുദഹ്ക പറഞ്ഞു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി അയ്യായിരത്തോളം ചെസ് താരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്േട്രഷെൻറ ഒന്നാം ദിവസം ആയിരത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കായിക മത്സരങ്ങളെ പിന്തുണക്കുന്നതിനും വിവിധ കായിക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ കായിക സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതിനും സാംസ്കാരിക ഗ്രാമമായ കതാറ പ്രതിജ്ഞാബദ്ധമാണെന്ന് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ കതാറ രാജ്യാന്തര ചെസ് ടൂർണമെൻറിന് വലിയ സ്വീകാര്യത വർധിച്ച് വരികയാണെന്നും ഇത് കൂടുതൽ പേരിലേക്ക് ടൂർണമെൻറിനെ എത്തിക്കാൻ സഹായിക്കുമെന്നും ഡോ. അൽ സുലൈതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.