കതാറയിൽ രണ്ട് കലാ പ്രദർശനങ്ങൾ തുടങ്ങി
text_fieldsദോഹ: കതാറ കൾച്ചറൽ വില്ലേജിൽ രണ്ട് പ്രദർശനങ്ങൾക്ക് തുടക്കം കുറിച്ചു. കതാറയിൽ ബി ൽഡിംഗ് 18ൽ സുഡാനിൽ നിന്നുള്ള നൂർ അൽ ഹാദിയുടെ ലാൻഡ് ഓഫ് ദി ഡാർക്ക് ചിത്ര പ്രദർശനത്തി നും 19ൽ ഖത്തരി ആർട്ടിസ്റ്റ് ഇബ്തിസാം അൽ സഫർ, ഇന്ത്യൻ ആർട്ടിസ്റ്റ് സുരഭി ഗൈക്ക്വാദ് എന്നിവരുടെ പോർെട്രയിറ്റ് ചിത്ര പ്രദർശനത്തിനുമാണ് തുടക്കം കുറിച്ചിരിക്കുന്നത്. കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി രണ്ട് പ്രദർശനങ്ങളുടെയും ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. നയതന്ത്ര പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും സന്ദർശകരും ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടനത്തിന് ശേഷം ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതിയും സംഘവും പ്രദർശനങ്ങൾ ചുറ്റിക്കണ്ടു.
സുഡാൻ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന 32 ചിത്രങ്ങളാണ് ലാൻഡ് ഓഫ് ഡാർക്ക് പ്രദർശനത്തിലുള്ളത്. സുഡാെൻറ ചരിത്രം അറിയിക്കുന്നതോടൊപ്പം സുഡാനിലെ വ്യത്യസ്ത ദേശങ്ങളിലെ വസ്ത്ര വൈവിധ്യത്തെയും പ്രദർശനം തുറന്നുകാട്ടുന്നുണ്ട്.
ഖത്തരി–ഇന്ത്യൻ സാംസ്കാരിക വർഷത്തിെൻറ ഭാഗമായാണ് ഇബ്തിസാം അൽ സഫറിെൻറയും സുരഭി ഗെയ്ക്ക്വാദിെൻറയും പോർെട്രയിറ്റ് ചിത്ര പ്രദർശനം. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.