Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ​ഹി​രാ​കാ​ശ...

ബ​ഹി​രാ​കാ​ശ ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച് ക​താ​റ സ്​പേസ് സ​യ​ൻ​സ്

text_fields
bookmark_border
Katara Space Science programme
cancel
camera_alt

ക​താ​റ സ്​പേ​സ് സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ പ​​ങ്കെ​ടു​ത്ത ശാ​ന്തി​നി​കേ​ത​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ

ദോ​ഹ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ​ഹി​രാ​കാ​ശ ശാ​സ്ത്ര ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം പ​ക​ർ​ന്ന് ക​താ​റ സ്‍പേ​സ് സ​യ​ൻ​സ് പ്രോ​ഗ്രാം സ​മാ​പി​ച്ചു. സെ​പ്റ്റം​ബ​ർ 24 മു​ത​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ൽ തു​റാ​യ പ്ലാ​നി​റ്റേ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഖ​ത്ത​റി​ലെ 84 സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 551​ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. 37ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യെ ശ്ര​ദ്ധേ​യ​മാ​ക്കി.

ബ​ഹി​രാ​കാ​ശ ശാ​സ്ത്ര ഗ​വേ​ഷ​ക​രു​മാ​യി സം​വ​ദി​ച്ചും അ​വ​രു​ടെ അ​നു​ഭ​വ പ​രി​ച​യ​വും ചി​ന്ത​ക​ളും കേ​ട്ടും അ​റി​ഞ്ഞും മൂ​ന്നു ദി​വ​സ പ​രി​പാ​ടി പു​തു ത​ല​മു​റ​ക്ക് മു​ത​ൽ​കൂ​ട്ടാ​യി. സ്വ​ദേ​ശി വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. നാ​സ ശാ​സ്ത്ര​ജ്ഞ​നും ജെ​റ്റ് പ്രൊ​പ്പ​ൽ​ഷ​ൻ ലാ​ബ് വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ഇ​സാം ഹെ​ഗി ചൊ​വ്വ ഗ​വേ​ഷ​ണ ദൗ​ത്യ​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ഖ​ത്ത​റി​ന്റെ തെ​ക്ക​ൻ മേ​ഖ​ല ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ത​ന്റെ ശാ​സ്ത്ര ഗ​വേ​ഷ​ണ അ​നു​ഭ​വ​ങ്ങ​ളും 3600 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​രു​പ്പ​ച്ച​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​തു​മെ​ല്ലാം അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു.

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ​ക്ര​യോ​ജ​നി​ക് ശാ​സ്ത്ര​ജ്ഞ​യും ഡ​യ​റ​ക്ട​റു​മാ​യ ല​ളി​ത രാ​മ​ച​ന്ദ്ര​ൻ, ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ പി.​എ​സ്.​എ​ൽ.​വി ശാ​സ്ത്ര​ജ്ഞ​നും മു​ൻ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​കെ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും ക്യാ​മ്പ് അം​ഗ​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്തു. ക​താ​റ​യി​ലെ കോ​സ്മി​ക് സ്‍പേ​സ് ആ​ർ​ട്ട് പ്ര​ദ​ർ​ശ​നം ഒ​ക്ടോ​ബ​ർ 18 വ​രെ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsKatara Space Science programme
News Summary - Katara Space Science Leads to the Secrets of Space
Next Story