Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​താ​റ, അ​റേ​ബ്യ​ൻ...

ക​താ​റ, അ​റേ​ബ്യ​ൻ നോ​വ​ലി​ന്റെ ന​ഗ​രം; സ്മാ​ര​കം ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
Katara Cultural Village
cancel
camera_alt

ക​താ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത ശി​ൽ​പ​ത്തി​ന​രി​കെ ശി​ൽ​പി ഫാ​ത്തി​മ അ​ൽ ശൈ​ബാ​നി​യും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​ഫ. ഡോ. ​ഖാ​ലി​ദ് ബി​ൻ ഇ​ബ്‌​റാ​ഹീം അ​ൽ സു​ലൈ​ത്തി​യും

ദോ​ഹ: ക​താ​റ, അ​റേ​ബ്യ​ൻ നോ​വ​ലി​ന്റെ ന​ഗ​രം എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി പു​തി​യ സ്മാ​ര​കം ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​ഫ. ഡോ. ​ഖാ​ലി​ദ് ബി​ൻ ഇ​ബ്‌​റാ​ഹിം അ​ൽ സു​ലൈ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​താ​റ​യി​ലെ കെ​ട്ടി​ടം 14നും 15​നും ഇ​ട​യി​ലാ​ണ് സ്മാ​ര​കം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഖ​ത്ത​രി ക​ലാ​കാ​രി ഫാ​ത്തി​മ അ​ൽ ശൈ​ബാ​നി​യാ​ണ് സ്മാ​ര​കം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ക​താ​റ, അ​റേ​ബ്യ​ൻ നോ​വ​ലി​ന്റെ ന​ഗ​രം എ​ന്ന​ർ​ഥം വ​രു​ന്ന ക​താ​റ, മ​ദീ​ന​ത്തു രി​വാ അ​ൽ അ​റ​ബി​യ്യ എ​ന്ന വാ​ച​കം അ​റ​ബി അ​ക്ഷ​ര​ങ്ങ​ളി​ൽ കൊ​ത്തി​യെ​ടു​ത്ത പു​സ്ത​ക​മാ​യാ​ണ് സ്മാ​ര​കം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. സ്മാ​ര​ക​ത്തി​ന് കീ​ഴി​ൽ പു​സ്ത​ക​ത്തി​ന്റെ ആ​ഴം വ​രെ ഒ​രു ക​യ​ർ പി​ടി​ച്ചി​രി​ക്കു​ന്ന ര​ണ്ട് കൈ​ക​ൾ, മു​ത്തു​ക​ൾ വാ​രാ​ൻ ആ​ഴ​ക്ക​ട​ലി​ലേ​ക്ക് മു​ങ്ങു​ന്ന സൂ​ച​ന​ക​ളാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് അ​ൽ ശൈ​ബാ​നി പ​റ​ഞ്ഞു.

2023 ഒ​ക്ടോ​ബ​റി​ൽ അ​റ​ബ് ലീ​ഗ് വി​ദ്യാ​ഭ്യാ​സ, സാം​സ്‌​കാ​രി​ക, ശാ​സ്ത്ര സം​ഘ​ട​ന (അ​ലെ​സ്‌​കോ) അ​റ​ബി നോ​വ​ലി​നു​ള്ള ന​ഗ​ര​മാ​യി ക​താ​റ​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്റെ ഓ​ർ​മ​ക​ളു​മാ​യാ​ണ് സ്മാ​ര​കം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും ഒ​ക്ടോ​ബ​ർ 13 മു​ത​ൽ 20 വ​രെ അ​ന്താ​രാ​ഷ്ട്ര നോ​വ​ലു​ക​ളു​ടെ വാ​ര​മാ​യി ആ​ച​രി​ക്കാ​ൻ ക​താ​റ മു​ൻ​കൈ​യെ​ടു​ത്ത​തി​നെ​യും ഈ ​സ്മാ​ര​കം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsKatara Cultural Village
News Summary - Katara; The memorial was inaugurated
Next Story