Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​വ​ധി​ക്കാ​ലം...

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി ക​താ​റ

text_fields
bookmark_border
kathara-summer camp
cancel
camera_alt

 ക​താ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച വേ​ന​ല​വ​ധി ക്യാ​മ്പി​ലെ  പ​രി​പാ​ടി​ക​ളി​ൽ നി​ന്ന്

ദോ​ഹ: ഒ​ന്നും ര​ണ്ടു​മ​ല്ല... ഒ​രു നൂ​റു കൂ​ട്ടും ക്യാ​മ്പു​ക​ൾ ത​ന്നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ലം ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​ൻ വേ​ദി​യാ​യ​ത്. വേ​ന​ല​വ​ധി കാ​ല​ത്ത് സ്കൂ​ളു​ക​​ളെ​ല്ലാം അ​ട​ച്ച​പ്പോ​ൾ ക​ന​ത്ത ചൂ​ടി​നി​ട​യി​ലും ഒ​ട്ടും മു​ഷി​യാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഖ​ത്ത​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു ഡ​സ​നി​ലേ​റെ ക​ല-​കാ​യി​ക-​ക​ര​കൗ​ശ​ല വി​രു​ന്നു​ക​ളോ​ടെ​യാ​യി​രു​ന്നു ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഇ​ത്ത​വ​ണ വേ​ന​ല​വ​ധി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.


ര​ണ്ടു​മാ​സ​ത്തെ വേ​ന​ൽ അ​വ​ധി​യും ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ളെ​ല്ലാം ആ​ഗ​സ്റ്റ് 27ഓ​ടെ സ​ജീ​വ​മാ​കു​ന്ന​തി​ന് മു​മ്പാ​യി ക​ഴി​ഞ്ഞ ദി​വ​സ​ത്തോ​ടെ ത​ന്നെ ആ​ഘോ​ഷ​ങ്ങ​ളു​ടെ വേ​ന​ല​വ​ധി ക്യാ​മ്പി​ന് ക​താ​റ​യി​ല സ​മാ​പ​ന​മാ​യി.

ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം, ​ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ്, അ​ൽ ജ​സീ​റ മീ​ഡി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, നൊ​മാ​സ് സെ​ന്റ​ർ, ഷൂ​ട്ടി​ങ് ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഏ​താ​ണ്ട് ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട വൈ​വി​ധ്യ​മാ​ർ​ന്ന ക്യാ​മ്പു​ക​ൾ​ക്ക് ക​താ​റ സാ​ക്ഷി​യാ​യ​ത്.


വേ​ന​ല​വ​ധി​യെ പ​ഠ​ന​ത്തി​ന്റെ​യും പ​രി​ശീ​ല​ന​ത്തി​ന്റെ​യും ന​ന്മ​യു​ള്ള കാ​ല​മാ​ക്കി​മാ​റ്റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​ഞ്ഞു. കു​ട്ടി​ക​ളി​ലെ ക​ല,കാ​യി​ക, വി​നോ​ദ മി​ക​വു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക, നി​ത്യ​ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നു​ള്ള ശേ​ഷി വി​ക​സി​പ്പി​ക്കു​ക, വ്യ​ക്തി​ത്വ വി​ക​സ​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ക്യാ​മ്പ് അ​ര​ങ്ങേ​റി​യ​ത്.

വി​ദ്യാ​ഭ്യാ​സം, സം​സ്കാ​രം, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ ഊ​ന്ന​ൽ ന​ൽ​കി​യാ​യി​രു​ന്നു ക്യാ​മ്പെ​ന്ന് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ലിം മ​ബ്ഖൂ​ത് അ​ൽ മ​ർ​റി പ​റ​യു​ന്നു.


കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ൽ ഏ​റെ സ​ഹാ​യ​ക​മാ​യ ഒ​രു​പാ​ട് പ്ര​വൃ​ത്തി​ക​ൾ അ​ട​ങ്ങി​യ​താ​യി​രു​ന്നു ജൂ​ലൈ​യി​ൽ ആ​രം​ഭി​ച്ച് ആ​ഗ​സ്റ്റ് പ​കു​തി​വ​രെ നീ​ണ്ടു​നി​ന്ന ക്യാ​മ്പ്. അ​റി​വും, ക​ഴി​വും വ​ർ​ധി​പ്പി​ക്കാ​നും, വി​വി​ധ കാ​ര്യ​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക ജ്ഞാ​നം ന​ൽ​കാ​നും ഒ​പ്പം ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളും ഹോ​ബി​യും തി​രി​ച്ച​റി​യാ​നു​മെ​ല്ലാം അ​വ​സ​രം ന​ൽ​കി. ഒ​പ്പം, ദേ​ശീ​യ​ത, സം​സ്കാ​രം, പൈ​തൃ​ക, വി​ശ്വാ​സം തു​ട​ങ്ങി​യ പ​ല​മേ​ഖ​ല​ക​ളി​ലും വി​ക​സ​ന​ത്തി​നും വ​ഴി​യൊ​രു​ക്കി - സ​ലിം മ​ബ്ഖൂ​ത് പ​റ​ഞ്ഞു.

സി​വി​ൽ ഡി​ഫ​ൻ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സേ​ഫ് സ​മ്മ​ർ എ​ന്ന തീ​മി​ൽ അ​പ​ക​ട ഘ​ട്ട​ങ്ങ​ളി​ൽ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന സെ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഷൂ​ട്ടി​ങ് താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ, ഖ​ത്ത​റി​ന്റെ പാ​ര​മ്പ​ര്യ​ങ്ങ​ളി​ലൊ​ന്നാ​യ ദൗ ​ബോ​ട്ടു​ക​ളു​ടെ​യും ക​ട​ൽ​ജീ​വി​ത​ത്തി​ന്റെ​യും ഉ​ള്ള​റ​ക​ൾ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം, സൗ​ര​യൂ​ഥ​വും ഗ്ര​ഹ​ങ്ങ​ളും ആ​കാ​ശ ര​ഹ​സ്യ​ങ്ങ​ളും ന​ൽ​കു​ന്ന പ്ലാ​ന​റ്റേ​റി​യം അ​നു​ഭ​വം, വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ലെ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രു​ന്ന വേ​ന​ല​വ​ധി ക്യാ​മ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer campkatharaKathara cultural village
News Summary - Kathara-celebrating holidays
Next Story