റാങ്ക് തിളക്കത്തിൽ അംറീൻ
text_fieldsദോഹ: മതാർഖദീമിലെ ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള വീട്ടിൽ സന്തോഷപ്പെരുന്നാളായിരുന്നു വ്യാഴാഴ്ച.
തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ആർകിടെക്ചറിൽ കോഴിക്കോട് കല്ലായി പന്നിയങ്കര സ്വദേശി അംറീനായിരുന്നു രണ്ടാം റാങ്ക്. മികച്ച റാങ്കിൽ ബി.ആർക് പ്രവേശനം പ്രതീക്ഷിച്ചിരുന്നെങ്കിലും റാങ്കിൽ രണ്ടാം നമ്പറിലെത്തിയപ്പോൾ ഇരട്ടി മധുരമായി.
ശേഷം, ദോഹയിലെ വീട്ടിൽ ഫോണിന് വിശ്രമമില്ലാത്ത മണിക്കൂറുകൾ. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിനന്ദനവും സന്തോഷവും പങ്കുവെച്ചുള്ള വിളികൾ.
സി.ഡി.സി ഖത്തറിൽ ഇലക്ട്രോണിക്സ് എൻജിനീയറായ പിതാവ് സികന്ദർ മാമു ജോലിത്തിരക്കിനിടയിൽ മകളുടെ ഉന്നത വിജയ വാർത്തയുടെ സന്തോഷം പങ്കിടാൻ ഓടിയെത്തി. അഭിനന്ദന ഫോൺവിളികൾക്ക് നന്ദി പറയുന്ന തിരക്കിലായിരുന്നു മാതാവ്അനീസ.
ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽനിന്ന് പത്താം തരവും പ്ലസ് ടുവും 96 ശതമാനത്തിന് മുകളിൽ മാർക്കോടെയാണ് അംറീൻ പാസായത്. പ്ലസ് ടു പഠനം കഴിഞ്ഞ്, മാസങ്ങൾക്കുള്ളിൽതന്നെ ബി.ആർകിൽ മിന്നും വിജയത്തോടെ എൻജിനീയറിങ് പ്രവേശനം ഉറപ്പിക്കുേമ്പാൾ രണ്ടാം റാങ്കിെൻറ നേട്ടത്തിന് ഇരട്ടിത്തിളക്കമുണ്ട്. സാധാരണ വിദ്യാർഥികൾ കോച്ചിങ് ക്ലാസുകളും കടുത്ത പരിശീലനവുമായാണ് പ്രവേശനപരീക്ഷെയന്ന കടമ്പകടക്കുന്നതെങ്കിൽ അംറീൻ ആദ്യ ശ്രമത്തിൽതന്നെ രണ്ടാം റാങ്ക് നേടി. അതാവട്ടെ, കാര്യമായ പരിശീലനമൊന്നുമില്ലാതെ. പ്ലസ് ടു പഠനത്തിനിടയിൽ ബ്രില്യൻസിെൻറ ഓൺലൈൻ എൻട്രസ് പരിശീലനവും മറ്റൊരു സ്ഥാപനത്തിൽ ഒരു മാസത്തെ ക്രാഷ്കോഴ്സുമായിരുന്നു തയാറെടുപ്പ്. ബാക്കിയെല്ലാം സ്വന്തം നിലയിലെ ഒരുക്കം. ജൂൈലയിൽ കുടുംബത്തിനൊപ്പം നാട്ടിലെത്തിയായിരുന്നു പരീക്ഷയെഴുതിയത്. അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പ് ഖത്തറിൽ മടങ്ങിയെത്തിയതിനു പിന്നാലെ റാങ്ക് വാർത്തയും തേടിയെത്തി.
സഹോദരങ്ങളായ അബാൻ, അബിയ, അമൻ എന്നിവരും എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 10, എട്ട്, ആറ് ക്ലാസിലെ വിദ്യാർഥികളാണ്. കോഴിക്കോട് കല്ലായി പള്ളികണ്ടിയിലാണ് ഇവരുടെ വീട്. 2010 മുതൽ കുടുംബ സമേതം ദോഹയിലുണ്ട്.
വീടിെൻറ ചുമർ നിറയെ വർണക്കാഴ്ച വിളമ്പുന്ന പെയിൻറുങ്ങുകൾകൊണ്ട് അലങ്കരിച്ച അംറീൻ നല്ലൊരു ചിത്രകാരിയുമാണ്. അതുതന്നെയാണ് ആർകിടെക്ചറിലേക്കുള്ള വഴികാട്ടിയായതെന്നും അംറീൻ പറയുന്നു.
വീട്ടുകാരുടെയും അധ്യാപകരുടെയും പിന്തുണക്കും കൊച്ചുമിടുക്കി നന്ദി പറയുന്നു. 'മകളെ ട്യൂഷനൊന്നും ഇതുവരെ അയച്ചിട്ടില്ല. അവൾ സ്വന്തം നിലയിൽതന്നെയാണ് പഠിക്കുന്നത്. അവൾ അധ്വാനിച്ചു നേടിയ വിജയമാണ്. വലിയ വിജയമൊന്നും പ്രതീക്ഷിച്ചതല്ല. ഇപ്പോൾ ഈ നേട്ടം സന്തോഷം നൽകുന്നു. ദൈവത്തിന് സ്തുതി. ' -മാതാവ് അനീസ സന്തോഷം പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.