കീഴരിയൂർ കൂട്ടായ്മ കുടുംബസംഗമം; കൈൻഡ് ഖത്തർ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsകീഴരിയൂർ കുടുംബ സംഗമത്തിൽ സിവിൽ സർവിസ് ജേതാവ് ശാരികയുടെ പിതാവ്
എ.കെ. ശശിയെ പൊന്നാടയണിയിക്കുന്നു
ദോഹ: ഖത്തർ കീഴരിയൂർ കൂട്ടായ്മയുടെ കുടുംബസംഗമവും കൈൻഡ് ഖത്തർ ജനറൽ ബോഡിയും ന്യൂ സലാത്തയിലെ മോഡേൺ ആർട്സ് സെന്ററിൽ നടന്നു. കൈൻഡ് ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി യൂസഫ് വി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് അബ്ദുള്ളക്കുട്ടി ഉല്ലാസ് അധ്യക്ഷത വഹിച്ചു. പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. കീഴരിയൂരിലെ പ്രഥമ സിവിൽ സർവിസ് ജേതാവായ ശാരികയുടെ പിതാവ് ഖത്തർ പ്രവാസി എ.കെ. ശശിയെ പൊന്നാടയണിച്ചു.
വെൽകെയർ ഗ്രൂപ് മാനേജിങ് ഡയറക്ടറും നിയാർക് ഗ്ലോബൽ ചെയർമാനുമായ അഷറഫ് കെ.പി മുഖ്യപ്രഭാഷണം നടത്തി. നിസാർ ചെറുവത്ത് ആരോഗ്യബോധവത്കരണം നൽകി. സമീർ മാനസ് നന്ദി പറഞ്ഞു .
കൈൻഡ് ഖത്തർ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി രഘു എൻ.സി (പ്രസിഡന്റ്), മുജീബ് ശാന്തി ( ജന. സെക്രട്ടറി), സലീം സി.പി, മുജീബ് കല്ലാരി, റഫീഖ് കൊളപ്പേരി (വൈസ് പ്രസി.മാർ), റഷീദ് മുതുവന, ജബ്ബാർ തറൊൽ (സെക്ര.മാർ), നിസാർ ചങ്ങരോത്ത് , ഹനീഫ ടി.പി (ട്രഷ.മാർ) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുള്ളക്കുട്ടി ഉല്ലാസ്, സമീർ മാനസ് , യൂസഫ് വി.കെ , ബഷീർ കൊളപ്പേരി , മുഹമ്മദ് കെ.ടി.കെ, അബ്ദുൽ സലാം സി.വി എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. കെ.ടി.കെ. മുഹമ്മദ്, ബഷീർ കൊളപ്പേരി, ഷഫീഖ് പൊയിൽ, നിസാർ കരിങ്ങാറ്റി എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.