പ്രവാസിയെ വെട്ടിയ കേരള ബജറ്റ്
text_fieldsദോഹ: സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ നിന്നുള്ള അവഗണനയുടെ നിരാശയിൽ പ്രവാസ ലോകം. കേന്ദ്ര ബജറ്റിനു പിന്നാലെ സംസ്ഥാന സർക്കാറിന്റെ ബജറ്റിലും നാടിന്റെ പ്രധാന സാമ്പത്തിക ഉറവിടമായ പ്രവാസികളെ അവഗണിക്കുകയും, നിലവിലെ ആനുകൂല്യങ്ങൾ തന്നെ വെട്ടിക്കുറക്കുകയും ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നു. നാടിന്റെ സാമ്പത്തിക സ്രോതസ്സ് എന്ന ഭംഗിവാക്കുകൾ ഭരണാധികാരികൾ ആവർത്തിക്കുന്നതിനിടെയാണ് വിവിധ ആവശ്യങ്ങൾ തള്ളുകയും നിലവിലെ ആനുകൂല്യങ്ങൾ വെട്ടുകയും ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ ബജറ്റ് അവതരിപ്പിച്ചത്.
പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് വർധിപ്പിച്ചില്ല. അതേസമയം, രണ്ട് പദ്ധതികളുടെ വിഹിതത്തിൽ കുറവും വരുത്തിയത് ഇരുട്ടടിയുമായി. പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെയും ‘സാന്ത്വന’ പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വർധനയില്ലാത്തത്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനഃസംയോജന ഏകോപന പദ്ധതിയുടെയും ‘കേരള ദി നോൺ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്’ വഴിയുള്ള ക്ഷേമപദ്ധതികളുടെയും ബജറ്റ് വിഹിതത്തിൽ സർക്കാർ ഇത്തവണ കുറവും വരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.