കേരള ബജറ്റ്: വേണ്ടത് പ്രഖ്യാപനങ്ങളല്ല; നടപടികളെന്ന് പ്രവാസികൾ
text_fieldsദോഹ: രണ്ടാം പിണറായി സർക്കാറിെൻറ കന്നി ബജറ്റിന് പ്രവാസ ലോകത്ത് സമ്മിശ്ര പ്രതികരണം. കഴിഞ്ഞ വർഷത്തെ പ്രഖ്യാപനങ്ങളിൽ പലതും ഇപ്പോഴും കടലാസിലിരിക്കുേമ്പാൾ പുതിയ പ്രഖ്യാപനങ്ങളുടെ സാധ്യത എത്രത്തോളമുണ്ടെന്ന് അവർ ചോദിക്കുന്നു.
മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിെൻറ 54ാം പേജിൽ പ്രവാസികൾക്കായി രണ്ട് പദ്ധതികളാണ് പ്രഖ്യാപിച്ചത്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനും അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുമുള്ള 'നോർക്ക സെൽഫ് എംേപ്ലായ്മെൻറ് സ്കീമാണ് ഇതിൽ പ്രധാനം. ഈ പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് 1000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. പലിശ ഇളവിന് 25 കോടിയും അനുവദിച്ചു. പ്രവാസി ക്ഷേമ പദ്ധതിക്കായുള്ള ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തിയതാണ് രണ്ടാമത്തെ പ്രഖ്യാപനം. പ്രവാസികളിൽ 14.32 ലക്ഷം പേരും തിരികെയെത്തിയെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട സർക്കാറിന്, ഇവർക്കായി വ്യക്തമായ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മടങ്ങിയെത്തിയവരിൽ ഏറെയും തൊഴിൽ നഷ്ടപ്പെട്ടവരാണെന്നും ബജറ്റിൽ പറയുന്നുണ്ട്.
സമാന പദ്ധതികൾ കഴിഞ്ഞ വർഷം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലുമുണ്ടായിരുന്നു. ജോലി നഷ്ടമായി നാട്ടിൽ വരുന്നവർക്ക് സർക്കാർ പിന്തുണയുണ്ടാകുമെന്ന തോന്നലുളവാക്കുന്ന ബജറ്റായിരുന്നു കഴിഞ്ഞ വർഷം.
എന്നാൽ, ഇതിൽ എത്രത്തോളം യാഥാർഥ്യമാക്കി എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നു. പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് രണ്ടു കോടി നീക്കിവെച്ചിരുന്നു.ഇതും യാഥാർഥ്യമായില്ല. ലോകകേരള സഭക്ക് 12 കോടി വകയിരുത്തിയെങ്കിലും പ്രവർത്തനം നടന്നിട്ടില്ലെന്ന് ലോക കേരള സഭ അംഗങ്ങൾ തന്നെ പറയുന്നു. പ്രവാസികൾക്കിടയിൽ ബോധവത്കരണത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും നടപ്പായില്ല. പ്രവാസി ചിട്ടിയോടൊപ്പം പെൻഷനും ഇൻഷുറൻസും ഏർപ്പെടുത്താനും ബജറ്റിൽ നിർദേശമുണ്ടായിരുന്നു.
മുൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ പൂർണമായും നടപ്പാക്കിയാൽ പ്രവാസികൾക്ക് ആശ്വാസമാകും. കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങൾ വിവിധ വിദേശരാജ്യങ്ങളിൽ ജോലി ചെയ്തിരുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 14 ലക്ഷം പേർ മടങ്ങിയെത്തിയെന്ന് സർക്കാർ തന്നെ പറയുേമ്പാൾ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാം.
ഇവരിൽ ഒരു ശതമാനത്തിനു പോലും പുനരധിവാസം ലഭിച്ചിട്ടില്ലെന്നതാണ് സത്യം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് വലിയ മടങ്ങിവരവ് ഉണ്ടായത്. വ്യക്തിപരമായി മാത്രമല്ല, നാടിെൻറ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുന്നതാണ് പ്രവാസികളുടെ ഒഴുക്ക്. വർഷാവർഷം ലക്ഷക്കണക്കിന് രൂപ കേരളത്തിലേക്കെത്തിച്ചിരുന്നവരാണ് ഇപ്പോൾ തൊഴിലില്ലാതെ വീട്ടിലിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത ഇവരുടെ തൊഴിൽ വൈദഗ്ദ്യം ഉപയോഗപ്രദമാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും നടപ്പായിട്ടില്ല.നാട്ടിലെത്തിയ പ്രവാസികൾ ചെറിയ ശമ്പളത്തിനാണെങ്കിലും ഗൾഫിലേക്കുതന്നെ മടങ്ങാൻ തുനിയുന്നതിെൻറ കാരണവും ഈ അവഗണനയാണ്.
പൊടിക്കൈകൾ അപര്യാപ്തം; എത്തിയിരുന്നത് കോടികൾ
ബജറ്റിലെ പൊടിക്കൈകൾ കൊണ്ട് മറികടക്കാവുന്നതല്ല കേരളത്തിലെ പ്രവാസി പ്രതിസന്ധിയെന്ന് കണക്കുകൾ പറയുന്നു. കേരളത്തിെൻറ ജി.ഡി.പിയുടെ 20 ശതമാനവും എത്തിയിരുന്നത് പ്രവാസലോകത്തുനിന്നാണ്. റിസർവ് ബാങ്കിെൻറ 2018ലെ കണക്കുപ്രകാരം ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസി പണത്തിെൻറ 19 ശതമാനവും കേരളത്തിലേക്കാണ്. മഹാരാഷ്ട്ര (16.7 ശതമാനം), കർണാടക (15), തമിഴ്നാട് (എട്ട്) എന്നീ വലിയ സംസ്ഥാനങ്ങൾ പോലും കേരളത്തിനു പിന്നിലാണ്. ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിൽ പ്രവാസികൾ നിക്ഷേപിച്ചിരിക്കുന്നത്. ഇത് വലിയ തോതിൽ പിൻവലിക്കപ്പെടുന്ന സാഹചര്യമുണ്ടായേക്കും. ഇതൊഴിവാക്കാൻ വൻകിട പ്രവാസി പുനരധിവാസ പാക്കേജുകൾ നടപ്പാക്കേണ്ടിവരും.
സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിെൻറ മൈഗ്രേഷൻ മോണിറ്ററിങ് പഠന പ്രകാരം 1991ൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 3025 കോടി രൂപയാണ്. 2008ൽ എത്തിയപ്പോൾ ഇത് 43,288 കോടിയായി. 2021 എത്തുേമ്പാൾ ഇത് ഇരട്ടിയിലേറെ വർധിച്ചിട്ടുണ്ട്.
പ്രവാസി ക്ഷേമത്തിന് പ്രാധാന്യം നൽകിയ ബജറ്റ് –ഐ.എം.സി.സി
ദോഹ: രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ ബജറ്റ് എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് ഇന്ത്യൻ നാഷനൽ ലീഗിെൻറ പ്രവാസി സംഘടനയായ ഐ.എം.സി.സി വിലയിരുത്തി. പ്രവാസികളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രത്യേക വായ്പ പദ്ധതി ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഏറെ സഹായകമാകും. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് സൗജന്യ വാക്സിനേഷൻ എന്ന പ്രഖ്യാപനവും ഏറെ ആശ്വാസകരമാണ്.
കൃഷി, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ബജറ്റിൽ പ്രത്യേക പരിഗണന നൽകിയതും ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ഖത്തർ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.