കേരള ബജറ്റ്: പ്രവാസികൾക്ക് പേരിനുമാത്രമൊരു പരിഗണന
text_fieldsവെള്ളിയാഴ്ച സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച കേരള ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി 147.51 കോടി രൂപയാണ് വകയിരുത്തിയത്.
കോവിഡ് കാലത്ത് മടങ്ങിയെത്തിയ ലക്ഷക്കണക്കിന് പ്രവാസികൾ അഭ്യസ്തവിദ്യരും ഇവരിൽ പലരും മികച്ച തൊഴിൽ പരിശീലനങ്ങൾ ലഭിച്ചവരും ഏറെക്കാലത്തെ പരിചയ സമ്പന്നരുമാണ്. അവരെയും യുവജനങ്ങൾക്കൊപ്പം കോർത്തിണക്കിയാൽ തൊഴിൽ രംഗത്ത് വലിയ മുതൽ കൂട്ടാവുമെന്നും ബജറ്റിൽ വിലയിരുത്തുന്നുണ്ട്. പുനരധിവാസത്തോടൊപ്പം പ്രധാന്യം ഉള്ളതാണ് ജോലി നഷ്ടപ്പെട്ടവർക്ക് വിദേശങ്ങളിലേക്ക് വീണ്ടും പോവാനുള്ള സഹായങ്ങൾ ചെയ്യുക എന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ പ്രവാസികളുടെ ഏകോപന പുനഃ സംയോജന പദ്ധതിക്കായി 50 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
രണ്ട് വർഷം വിദേശത്ത് പൂർത്തിയാക്കി തിരിച്ചെത്തിയവർക്കായി നടപ്പാക്കുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി മാറ്റിവെച്ചു. ഇത് കഴിഞ്ഞവർഷത്തേക്കാൾ മൂന്നു കോടി അധികമാണ്.
കഴിഞ്ഞ വർഷം ഈ പദ്ധതിക്ക് അനുവദിച്ച തുക ഏകദേശം മുഴുവനായും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ആനുകൂല്യമായി നൽകുന്ന തുക ഇതിെൻറ പ്രാരംഭം മുതൽ ഉയർത്തിയിട്ടില്ല. കാലോചിത വർധന വരുത്തേണ്ടത് അനിവാര്യമാണ്. ഇപ്പോൾ അനുവദിച്ച തുകയുടെ വർധന ഏറെ പ്രയോജനം ചെയ്യും.
വെൽഫയർ ഫണ്ട് ബോർഡിന് കഴിഞ്ഞ വർഷം അനുവദിച്ച ഒമ്പത് കോടി രൂപയിലും മാറ്റം വരുത്തിയിട്ടില്ല.
യുെക്രയ്നിൽ പ്രതിസന്ധിയിൽ സർട്ടിഫിക്കറ്റുകൾ അടക്കം നഷ്ടപ്പെട്ട് നാട്ടിലെത്തിയവരെ വളരെ പെട്ടെന്ന് പരിഗണിച്ചുവെന്നത് ശുഭകരമാണ്. ബജറ്റിെൻറ എല്ലാ കാര്യങ്ങളും തയാർ ചെയ്തതിന് ശേഷം ഉണ്ടായ ഈ പ്രതിസന്ധിയെ വളരെ പെട്ടെന്ന് ബജറ്റിൽ ഉൾപ്പെടുത്തുന്നത് അപൂർവമാണ്. വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കൽ, തുടർപഠനം തുടങ്ങിയവ ഏകോപിക്കാൻ നോർക്കയുടെ പ്രത്യേക സെൽപ്രവർത്തിക്കും. വിദ്യാർഥികളുടെ കാര്യങ്ങൾക്കായി 10 കോടിയാണ് മാറ്റി വെച്ചത്. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികളുടെ ഡേറ്റ ബാങ്ക് ഉണ്ടാക്കുമെന്നും ബജറ്റിൽ പറയുന്നു.
എന്നാൽ, വിദേശത്തേക്ക് പോവുന്ന വിദ്യാർഥികളുടെ വിവരശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ നോർക്ക ഐ.ഡി കാർഡ് വിദ്യാർഥികൾക്കും എടുക്കാനുള്ള സൗകര്യം നോർക്ക വകുപ്പ് രണ്ടു വർഷത്തിലേറെയായി നടപ്പാക്കുന്നു. ഈ സംവിധാനം ശക്തമാക്കുകയായിരിക്കും അഭികാമ്യം.
നിലവിലെ സംവിധാനത്തിൽ ഇൻഷുറൻസ് കവറേജും ലഭ്യമാവുന്നുണ്ട്. േഡറ്റ ബാങ്ക് ഉണ്ടാക്കാനുള്ള അധിക ചെലവുകൾ ഒഴിവാക്കുകയും ചെയ്യാം.
പ്രവാസികൾക്കായി പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമമായും നടപ്പാക്കേണ്ടത് അടിയന്തര ആവശ്യമാണ്. ബജറ്റിൽ പൊതുവായി പറഞ്ഞിട്ടുള്ള പല കാര്യങ്ങളും പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടുത്താനാവും.
കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച്, ഈ വർഷം 20 കോടിയിലധികം രൂപ കുറവാണെന്നതും പോരായ്മയാണ്. കേരളത്തിെൻറ വികസനത്തിൽ കാര്യമായ പങ്ക് വഹിക്കുന്ന പ്രവാസികളെ കൂടുതൽ പരിഗണിക്കുന്നത് നാടിൻ നന്മക്ക് ഉതകും
_അബ്ദുൽ റഊഫ് കൊണ്ടോട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.