കേരള ബജറ്റ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്നത് – ഐ.എം.സി.സി
text_fieldsദോഹ: കേരള ബജറ്റിൽ പ്രവാസികൾക്കായി വൻപദ്ധതികൾ പ്രഖ്യാപിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രശംസയർഹിക്കുന്നുവെന്ന് ഖത്തർ ഐ.എം.സി.സി.
ആഹ്ലാദസൂചകമായി ജാബിർ ബേപ്പൂരിന്റെയും ഇല്യാസ് മട്ടന്നൂരിന്റെയും നേതൃത്വത്തിൽ ദോഹയിലെ മലയാളി പ്രവാസി സമൂഹങ്ങൾക്കിടയിൽ മധുരം വിതരണംചെയ്തു.
നോർക്ക അസിസ്റ്റൻസ് ആൻഡ് മൊബിലൈസ് എംപ്ലോയ്മെന്റ് എന്ന പദ്ധതി പ്രവാസികൾക്ക് ബജറ്റിൽ കേരള സർക്കാർ നൽകിയ വലിയ പരിഗണനയാണ്. വിഴിഞ്ഞം പദ്ധതിക്കായി ബജറ്റിൽ വൻ തുകയാണ് വകയിരുത്തിയത്.
തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനു കീഴിൽ വകുപ്പ് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് നൽകിയ അംഗീകാരമാണിത്.
പദ്ധതി വരുന്നതോടെ രാജ്യത്തെ വലിയ തുറമുഖ ഹബായി വിഴിഞ്ഞം മാറും. വിഴിഞ്ഞം പദ്ധതി ഈ ഓണത്തിന് കമീഷൻ ചെയ്യാൻ നടപടി സ്വീകരിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെയും ഖത്തർ ഐ.എം.സി.സി പ്രശംസിച്ചു.
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവർക്ക് നിലനിൽപിന് ആവശ്യമായ പുതിയ നൈപുണ്യ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനും സർക്കാർ നടത്തുന്ന ശ്രമങ്ങളെ ഖത്തർ ഐ.എം.സി.സി സ്വാഗതം ചെയ്തു.
മുസ്തഫ കബീർ, ടി.ടി. നൗഷീർ, മുബാറക്ക് നെല്ലിയാളി, ജബ്ബാർ, മൻസൂർ കുളിയങ്കാവ്, ഷിയാദ് മാട്ടൂൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.