കേരള എന്റര്‍പ്രണേഴ്സ് ക്ലബ് വാര്‍ഷിക ജനറല്‍ബോഡി
text_fieldsദോഹ: കേരള എന്റര്‍പ്രണേര്‍സ് ക്ലബ് (കെ.ഇ.സി) വാര്‍ഷിക ജനറല്‍ ബോഡി യോഗവും സുഹൂര്‍ മീറ്റും സംഘടിപ്പിച്ചു. കെ.ഇ.സി ചെയര്മാന് മുനീഷ് എ.സി പരിപാടി ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ ചെറുകിട സംരംഭകര്‍ക്ക് മാർഗനിർദേശങ്ങളും പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പ്രോത്സാഹനവും നല്കി പരസ്പരം കരുതലാവുന്നൊരു ബിസിനസ് സംസ്കാരം വളര്‍ത്തിയെടുക്കുകയെന്നതാണ് കെ.ഇ.സി ലക്ഷ്യംവെക്കുന്നതെന്നും അതിനുതകുന്നതായിരുന്നു കെ.ഇ.സി കഴിഞ്ഞ വര്‍ഷം ദോഹയില്‍ സംഘടിപ്പിച്ച ബിസിനസ് എക്സലന്‍സ് അവാർഡെന്നും അദ്ദേഹം പറഞ്ഞു. കെ.ഇ.സി പ്രസിഡന്റ് മുഹമ്മദ് ഷരീഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഹുസൈന് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹാനി മഞ്ചാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ഇ.സി വൈസ് ചെയര്മാന് മജീദ് അലി, ട്രഷറര്‍ അസ്ഹറലി തുടങ്ങിയവര്‍ സംസാരിച്ചു. കെ.ഇ.സി അംഗങ്ങളുടെ പുതിയ സംരംഭമായ ടെസ്റ്റി വണ്‍ ഫുഡ് പ്രൊഡക്ടിന്റെ ഖത്തറില്‍ ഉൽപാദിപ്പിച്ച വെളിച്ചെണ്ണയുടെ പ്രൊഡക്ട് ലോഞ്ചും നടത്തി. ഭാരവാഹികളായ ഷിഹാബ് വലിയകത്ത്, അബ്ദുറസാഖ്, മന്‍സൂര്‍ പുതിയവീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പരിപാടി സുഹൂറോടെ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.