പ്രളയം: ഖത്തർ ചാരിറ്റി അടിയന്തര യോഗം ഇന്ന്
text_fieldsദോഹ: കനത്ത മഴയെത്തുടർന്ന് കേരളക്കരയെ വിഴുങ്ങിയ പ്രളയക്കെടുതിയിലകപ്പെട്ടവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച റിലീഫ് കാമ്പയിനുമായി ബന്ധപ്പെട്ട ഖത്തർ ചാരിറ്റിയുടെ അടിയന്തര യോഗം ഇന്ന് തുമാമയിലെ ഫ്രണ്ട്സ് കൾച്ചറൽ സെൻററിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഓരോ സംഘടനയിൽ നിന്നും രണ്ട് പ്രതിനിധികളെയെങ്കിലും യോഗത്തിലേക്കയക്കണം.
ഖത്തർ ചാരിറ്റിയുടെ ബാനറിൽ ഫ്രണ്ട്സ് കൾച്ചറൽ സെൻററാണ് റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
കേരളത്തിലെ പ്രളയബാധിതർക്കുള്ള സഹായവിതരണം ശേഖരിക്കുന്നതിന് ഖത്തറിെൻറ ഔദ്യോഗിക അംഗീകാരമുള്ള ഏക ചാരിറ്റി സംഘടനയാണ് ഖത്തർ ചാരിറ്റി.
ഖത്തർ ചാരിറ്റിയുടെ കാമ്പയിെൻറ ഭാഗമായി പ്രളയത്തെ വളരെ കൃത്യമായി വരച്ചു കാട്ടുന്ന േപ്രാമോ വീഡിയോയും ഖത്തർ ചാരിറ്റി പുറത്തിറക്കിയിട്ടുണ്ട്.
ഇന്ന് നടക്കുന്ന യോഗവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്ക് ഹബീബ് റഹ്മാൻ കിഴിശേരി(6643 8343), ന ജീബ്(7797 1907) എന്നിവരെ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.