പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി പ്രവാസികൾക്കും
text_fields2008 മുതൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തൊഴിൽരഹിതർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് നടത്തുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം ഉദ്പാദന വ്യവസായങ്ങൾക്ക് 50 ലക്ഷം രൂപ വരെയും, സേവന മേഖലയിലെ വ്യവസായങ്ങൾക്ക് 20 ലക്ഷം രൂപയും വരെയും ആണ് പരമാവധി പദ്ധതി ചെലവ്. അപേക്ഷിക്കേണ്ടത് ഓൺലൈൻ വഴി മാത്രമാണ്.
വായ്പ
പദ്ധതി ചെലവിന്റെ 10 ശതമാനം ജനറൽ കാറ്റഗറിയിൽ വരുന്ന ആളുകൾ സ്വന്തം ഫണ്ടായും എസ്.സി/ എസ്.ടി/ ഒ.ബി.സി /സ്ത്രീകൾ/ വികലാംഗർ തുടങ്ങിയ പ്രത്യേക കാറ്റഗറിയിൽ വരുന്ന ആളുകൾ 5 ശതമാനം സ്വന്തംഫണ്ടായും ബാക്കി 90 ശതമാനം മുതൽ 95 ശതമാനം വായ്പയായും ലഭിക്കുന്നു.
സബ്സിഡി
a-ജനറൽ കാറ്റഗറിയിൽ പെടുന്ന ആളുകൾക്ക് സാധാരണ നിലയിൽ 15 ശതമാനം. എന്നാൽ ഈ കാറ്റഗറിയിൽ വരുന്ന ആളുകൾ ഗ്രാമീണ മേഖലയിൽ നിന്നാണെങ്കിൽ 25 ശതമാനം സബ്സിഡിയായി ലഭിക്കും.
b- മുകളിൽ വിവരിച്ച പ്രത്യേക കാറ്റഗറിയിൽ വരുന്ന ആളുകൾക്ക് സാധാരണ നിലയിൽ 25 ശതമാനം സബ്സിഡിയും ഇതേ വിഭാഗത്തിൽ പെടുന്നവർ ഗ്രാമീണ മേഖലയിൽ നിന്നാണെങ്കിൽ 35 ശതമാനം സബ്സിഡിയും ലഭ്യമാണ്.
യോഗ്യതകൾ
- 1- 18 വയസ്സ് തികഞ്ഞിരിക്കണം.
- 2- വരുമാന പരിധിയില്ല.
- 3 - ഉൽപാദന മേഖലയിൽ പദ്ധതി ചെലവ് 10 ലക്ഷം രൂപയ്ക്ക് മുകളിലോ സേവന മേഖലയിൽ പദ്ധതി ചിലവ് അഞ്ചു ലക്ഷം രൂപക്ക് മുകളിലോ ആണെങ്കിൽ അപേക്ഷകൻ എട്ടാംതരം പരീക്ഷ പാസായിരിക്കണം.
മറ്റു നിബന്ധനകൾ
- 1- മൂലധന ചെലവ് വരാത്ത പദ്ധതികൾ പരിഗണിക്കുന്നതല്ല.
- 2- പദ്ധതി നടപ്പാക്കാൻ ആവശ്യമായ ഭൂമിയുടെ വില മൂലധന ചെലവായി കണക്കാക്കുന്നതല്ല.
- 3- പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പദ്ധതികൾ എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മറ്റ് സർക്കാർ ഏജൻസികളോ വിലയിരുത്തിയ പദ്ധതികൾ, നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ പദ്ധതികൾ എന്നിവക്ക് ഈ സഹായം ലഭ്യമാകുന്നതല്ല.
- 4- അപേക്ഷകൻ നിശ്ചിത ദിവസങ്ങൾപദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ ഓൺലൈനായോ ഓഫ് ലൈൻ ആയോ പൂർത്തീകരിക്കേണ്ടതുണ്ട്.
പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്
2024 - 25 സാമ്പത്തിക വർഷത്തിൽ രാജ്യത്തൊട്ടാകെ 80,700 യൂണിറ്റുകളും 2025-26 കാലയളവിൽ 85,500 യൂണിറ്റുകളും തുടങ്ങാൻ ലക്ഷ്യം വെക്കുന്നു. സബ്സിഡിയായി കണക്കാക്കുന്നത് 2024-25 സാമ്പത്തിക വർഷത്തിൽ 2,625 കോടി രൂപയും 2025-26 വർഷത്തിൽ 2779.4 കോടി രൂപയുമാണ്.
പ്രവാസികൾ ശ്രദ്ധിക്കേണ്ടത്
പദ്ധതികൾക്കായി പ്രത്യേക പ്രായപരിധിയോ വരുമാനമോ കണക്കാക്കുന്നില്ല എന്നതിനാൽ തിരിച്ചുപോയ പ്രവാസികൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ഏറെ അവസരമുണ്ടെന്ന് ഓർക്കുക.
വിശദ വിവരങ്ങൾക്ക്: https://www.kviconline.gov.in/pmegpeportal/pmegphome/index.jsp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.