ഖത്തറിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു
text_fieldsദോഹ: കോഴിക്കോട് പുതിയങ്ങാടി സ്വദേശിനിയായ വീട്ടമ്മ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. പരേതനായ കെ. കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (67) ആണ് അൽ വക്റയിൽ റോഡ് മുറിച്ചുകടക്കവെ വാഹനം തട്ടി മരിച്ചത്.
പരേതനായ സക്കാത്ത് വീട് അബുബക്കർ കോയയുടെയും പൊന്മാടത്ത് ബീവിയുടെയും മകളാണ്. ഖത്തറിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ.
മക്കൾ: കെ . സീന (ഹിമായത്ത് സ്കൂൾ ടീച്ചർ), കെ. ഷമീർ, കെ. സുനിത ( കോഴിക്കോട് കോർപ്പറേഷൻ), കെ. ശബ്‌നം അബ്ദുൽ അസീസ് ( അധ്യപിക ഭവൻസ് പബ്ലിക് സ്കൂൾ, ദോഹ) മരുമക്കൾ: വലിയകത്ത് യാസിദ് മുഹമ്മദ് (കള്ളിയത്ത് ടി.എം. ടി) പാറ്റയിൽ സലിം ( കാരന്തൂർ മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ) മാറാത്ത് അബ്ദുൾ അസീസ് (ഖത്തർ).
സഹോദരങ്ങൾ: എസ്.വി മുസ്തഫ, എസ്.വി അബ്ദുൽ സലീം, എസ്.വി ഫാറൂഖ്, എസ്.വി സാഹിദ, എസ്.വി സാജിദ. ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.