പ്രവാസികൾക്ക് പരാതിപ്പെടാൻ കേരള െപാലീസ് എൻ.ആർ.ഐ സെൽ
text_fieldsകേരള സർക്കാർ പ്രവാസികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവരുടെ പരാതികൾക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണുന്നതിനുമായി തിരുവനന്തപുരം െപാലീസ് ആസ്ഥാനത്ത് എൻ.ആർ.ഐ സെൽ എന്ന പ്രത്യേക വിഭാഗം രൂപവത്കരിച്ച് 2005 മുതൽ പ്രവർത്തിച്ചുവരുന്നുണ്ട്. പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പോലീസ് സൂപ്രണ്ട് തലവനായിട്ടാണ് എൻ.ആർ.ഐ സെൽ വൂപവത്കരിച്ചിരിക്കുന്നത്.
രജിസ്റ്റർ ചെയ്യാവുന്ന പരാതികളും നടപടി ക്രമങ്ങളും
പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനും അവർ നേരിടുന്ന വിവിധങ്ങളായ താഴെ പറയുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ തേടാവുന്നതാണ്.
1. നിയമവിരുദ്ധ റിക്രൂട്ടിങ് ഏജൻസികളുടെ ചതിയിൽ പെട്ടുപോകുന്നത്.
2.വിദേശത്തേയ്ക്ക് സ്ത്രീകളെ കടത്തികൊണ്ടുപോകുന്നത് .
3. വിദേശ ജോലി സ്ഥലങ്ങളിലെ ശാരീരിക മാനസിക പീഡനങ്ങൾ.
4. തൊഴിൽ സംബന്ധിച്ച കരാറുകളുടെ ലംഘനം,ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കൽ.
5. വിദേശരാജ്യങ്ങളിൽ കൂടുങ്ങിക്കിടക്കുന്ന വരെ തിരികെ കൊണ്ടു വരുന്നത്.
6. പ്രവാസികളുടെ കുടുംബപരവും വൈവാഹികവുമായ പ്രശ്നങ്ങൾ.
7. പ്രവാസികളുടെ സാമ്പത്തിക തട്ടിപ്പുകളിൽ ഇരയാകുന്നത് സംബന്ധിച്ച്.
8. പ്രവാസികളുടെ മറ്റു പൊതുവായ പ്രശ്നങ്ങൾ.
സംസ്ഥാന സർക്കാരിൽ നിന്നും കൂടാതെ സംസ്ഥാന പോലീസ് മേധാവി, നോർക്കാ റൂട്ട്സ് എന്നിവർ വഴിയും, നേരിട്ടുമായി എൻ.അർ.ഐ സെല്ലിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ചശേഷം സാധാരണയായി അതത് ജില്ലാ പോലീസ് മേധാവിമാർക്ക് നടപടിക്കും റിപ്പോർട്ടിനുമായി അയച്ചുനൽകുകയാണ് ചെയ്തുവരുന്നത്. എന്നാൽ അടിയന്തര പ്രാധാന്യമുള്ള പരാതികൾ എൻ.ആർ.ഐ സെല്ലിൽ തന്നെ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിച്ചുവരുന്നുണ്ട്.
വിദേശത്ത് കുടുങ്ങിയവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ
വിദേശത്ത് കുടുങ്ങി അടിയന്തര ഇടപെടൽ ആവശ്യമുള്ള പരാതികളിൽ സംസ്ഥാന സർക്കാർ മുഖേന വിദേശകാര്യമന്ത്രാലയം, എംബസി / ഹൈകമ്മീഷൻ തുടങ്ങിയ ഓഫീസുകളുമായി ബന്ധപ്പെട്ട് സത്വര നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.
നിയമവിരുദ്ധ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടികൾ
നിയമവിരുദ്ധ റിക്രൂട്ടിങ് ഏജൻസികേളയും വ്യക്തികളെയും കുറിച്ച് ലഭിക്കുന്ന പരാതികൾ എൻ.ആർ.ഐ സെല്ലിൽ അടിന്തര അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി സ്വീകരിക്കുന്നതിന് അതാത് ജില്ലാ പോലീസ് മേധാവികൾക്ക് അയച്ചു നൽകി വരുന്നു. കൂടാതെ, ലഭിക്കുന്ന പരാതികളിൽ ഇൻഡ്യൻ എമിഗ്രേഷൻ നിയമപ്രകാരം നിയമപരമായ ലൈസൻസ് ഇല്ലാത്ത റിക്രൂട്ടിംങ് സ്ഥാപനങ്ങൾക്കെതിരെയും ആവശ്യമായ കർശന നിയമ നടപടി സ്വീകരിക്കുന്നതിനും അതാത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിവരുന്നുണ്ട്.
പരാതി എങ്ങനെ നൽകാം
െപാലീസ് ആസ്ഥാനത്ത് എൻ.ആർ.ഐ സെല്ലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ പ്രവർത്തിച്ചുവരുന്നുണ്ട്. 0471 -2721547, 0471 -2729685, 0471-2724890, 0471-2722768 എന്നീ ഫോൺ നമ്പറുകളിൽ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും 24 മണിക്കൂറും നേരിട്ട് പരാതികൾ ബോധിപ്പിക്കാവുന്നതാണ്.
പരാതിയിൽ സ്വീകരിച്ച നടപടികൾ പരാതിക്കാരനെ അറിയിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എൻ.ആർ.ഐ സെല്ലിലെ െപാലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മൊബൈൽ നമ്പറിലും പ്രവാസികൾക്ക് അവരുടെ പരാതികൾ അറിയിക്കാവുന്നതാണ്. കൂടാതെ spnri.pol@kerala.gov.in എന്ന മെയിൽ വിലാസത്തിലും പരാതികൾ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.