കാത്തിരിക്കാൻ സമയമില്ലാ... വീടും വില്ലയും ദോഹയിലേക്ക്
text_fieldsദോഹ: ഷാർജയിലും ഒമാനിലും സൗദിയിലും ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ വർഷാവർഷമായി നടക്കുന്ന കേരള പ്രോപ്പർട്ടി ഷോ വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷമാണ് ഖത്തറിലെത്തുന്നത്. അതാവട്ടെ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനി രക്ഷാകർതൃത്വം വഹിക്കുന്ന ‘സിറ്റി സ്കേപ്’ എന്ന മേഖലയിലെ ഏറ്റവും പ്രശസ്തമായ റിയൽ എസ്റ്റേറ്റ് പ്രദർശനത്തിലൂടെയും.
ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ്, ബിൽഡർ ഡെവലപർമാരുടെ കൂട്ടായ്മയായ ‘ക്രെഡായ് യുടെ കേരള ചാപ്റ്ററുമായി സഹകരിച്ചാണ് ഗൾഫ് മാധ്യമം ഖത്തറിൽ ആദ്യമായി സിറ്റി സ്കേപ്പിൽ ഭാഗമാവുന്നത്. സംസ്ഥാന സർക്കാറിന്റെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആർ.ഇ.ആർ.എ)യിൽ രജിസ്റ്റർ ചെയ്ത ആകർഷകമായ 300ലേറെ പ്രോജക്ടുകളുമായി 34ഓളം ഡെവലപേഴ്സാണ് ഖത്തറിൽ ഒന്നിക്കുന്നത്.
കേരളത്തിലെ 14 ജില്ലകളിലും പ്രധാന നഗരങ്ങളിലുമായി വീട്, വില്ല, ഫ്ലാറ്റുകൾ, കമേഴ്സ്യൽ കോംപ്ലക്സുകൾ സ്വന്തമാക്കാനും ഇവയിൽ നിക്ഷേപം നടത്തി സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്കുമെല്ലാം ദോഹ എക്സിബിഷിൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയാകുന്ന കേരള പ്രോപ്പർട്ടി ഷോയിൽ അവസരമുണ്ട്.
ഡി.ഇ.സി.സിയിലെ വിശാലമായ എക്സ്പോ വേദിയിലെ പവിലിയനിൽ ഓരോ സ്റ്റാളുകളും സന്ദർശിച്ചും കമ്പനി പ്രതിനിധികളുമായി ആശയവിനിമയം നടത്തിയും ഖത്തറിലെ പ്രവാസികൾക്ക് തങ്ങളുടെ ആവശ്യം ഉറപ്പിക്കാം.
എന്തിന് സന്ദർശിക്കണം?
നാട്ടിൽ കുഞ്ഞുസ്വർഗം പോലെയൊരു വീട്... ഏതൊരു പ്രവാസിക്കും സ്വപ്നമാണത്. സ്വന്തം ജില്ലയിൽ, അല്ലെങ്കിൽ നഗരത്തിലൊരു ഫ്ലാറ്റ്. അതുമല്ലെങ്കിൽ നഗരത്തിരക്കൊഴിഞ്ഞിടത്ത് ഒരു വില്ല. ഇനി വീടും കൂടുമായവർക്ക് പ്രവാസം മതിയാക്കി മടങ്ങുമ്പോഴേക്കും സ്ഥിര വരുമാനത്തിനൊരു നിക്ഷേപം.
അങ്ങനെ ജോലിത്തിരക്കിനിടെ അവസരം കാത്തിരിക്കുന്നവർക്കെല്ലാം ചൊവ്വ, ബുധൻ, വ്യാഴം എന്നീ മൂന്നു ദിവസങ്ങളിൽ ചെറിയൊരു സമയം ഡി.ഇ.സി.സിയിലെ പ്രോപ്പർട്ടി ഷോ വേദി സന്ദർശിക്കാൻ മാറ്റിവെക്കാം.
കുടുംബമായി കഴിയുന്ന പ്രവാസികൾക്കും ബാച്ചിലേഴ്സിനും പ്രോപ്പർട്ടി ഷോ സന്ദർശിച്ചുകൊണ്ട് തങ്ങളുടെ സ്വപ്നങ്ങൾക്ക് ദോഹയുടെ മണ്ണിൽനിന്നുതന്നെ തറക്കല്ലിടാം. 30 ലക്ഷം രൂപ മുതൽ കോടികളുടെ വരെ പ്രോജക്ടുകൾ വിവിധ ബജറ്റുകളിലായി ഡെവലപ്പർമാർ ദോഹയിൽ അവതരിപ്പിക്കുന്നു. ഇവിടെ നിന്നും കമ്പനി പ്രതിനിധികളുമായി ആശയ വിനിമയം നടത്തി ഇഷ്ടപ്പെട്ട പ്രോപ്പർട്ടി ഏതെന്ന് കണ്ടെത്താനും നാട്ടിൽ പ്രോജക്ട് നേരിട്ടോ അല്ലെങ്കിൽ ബന്ധുക്കൾ വഴിയോ സന്ദർശിക്കുകയും ചെയ്യാം. അതുകഴിഞ്ഞ് ഇടപാട് ഉറപ്പിച്ച്, കാലതാമസമോ സങ്കീർണതകളോ ഇല്ലാതെ വസ്തു സ്വന്തം പേരിലാക്കാവുന്നതാണ്.
എവിടെ എപ്പോൾ?
ഒക്ടോബർ 24 മുതൽ 26വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ സിറ്റി സ്കേപ്പിലാണ് കേരള പ്രോപ്പർട്ടി ഷോ നടക്കുന്നത്.
സന്ദർശന സമയം
ഒക്ടോബർ 23 ചൊവ്വ: 12.00 PM - 8.00 PM
ഒക്ടോബർ 24 ബുധൻ: 12.00 PM - 8.00 PM
ഒക്ടോബർ, 26 വ്യാഴം: 12.00 PM - 10.00 PM
രജിസ്ട്രേഷൻ ആദ്യ രണ്ടു ദിവസങ്ങളിൽ 11.30 മുതലും മൂന്നാം ദിനം 12 മുതലും ആരംഭിക്കും. സൗജന്യ പ്രവേശനം. ഓൺലൈൻ വഴിയും രജിസ്റ്റർ ചെയ്യാം.
ഏതെല്ലാം ബിൽഡർമാർ
ക്രെഡായ് കേരള ചാപ്റ്ററിനു കീഴിലെ 34 ബിൽഡർമാരാണ് കേരള പ്രോപ്പർട്ടി ഷോയിൽ പങ്കാളികളാകുന്നത്. 14 ജില്ലകളിലെയും ഇവരുടെ പ്രോജക്ടുകൾ അവതരിപ്പിക്കും. ഐ.പി ഒന്ന് മുതൽ 35 വരെയുള്ള സ്റ്റാളുകളിലാണ് കേരളത്തിൽനിന്നുള്ള കമ്പനികൾ അണിനിരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.