കേരള പ്രോപ്പർട്ടി ഷോ; അവസരം ഇന്നും നാളെയും മാത്രം
text_fieldsദോഹ: തിരുവനന്തപുരം പൂജപ്പുരയിലും ശ്രീകാര്യത്തും മുതൽ കൊച്ചി കടവന്ത്രയിൽ, കലൂരിൽ, പാലാരിവട്ടത്ത്, വാഴക്കാലയിൽ തൃശൂരിൽ നഗരത്തിരക്കിൽനിന്നും മാറി പൂച്ചട്ടിയിൽ, കോട്ടയത്ത് നഗര ഹൃദയഭാഗത്തോ, അൽപം മാറിയോ, അതിവേഗം വികസിക്കുന്ന കോഴിക്കോട് ബൈപാസിനരികിൽ, പന്തീരാങ്കാവിൽ... കണ്ണൂർ, വയനാട്... അങ്ങനെ നീണ്ടു പോകുന്നു നിങ്ങൾക്ക് മുന്നിൽ നിരനിരയായി കാത്തിരിക്കുന്നു വമ്പൻ പ്രോജക്ടുകൾ. നാട്ടിലൊരു വീടോ ഫ്ലാറ്റോ വില്ലയോ അതുമല്ലെങ്കിൽ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർ കൊതിക്കുന്ന കൊമേഴ്സ്യൽ ഇടമോ തേടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ രണ്ടു ദിനങ്ങൾ പാഴാക്കരുത്.
സ്വന്തം വണ്ടിയെടുത്തോ, അല്ലെങ്കിൽ ദോഹ മെട്രോ കയറി ഡി.ഇ.സി.സി സ്റ്റേഷനിൽ ഇറങ്ങിയോ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെ സിറ്റി സ്കേപ് വേദിയിലേക്ക് വെച്ചുപിടിക്കുക. അവിടെ നിങ്ങളെ കാത്തിരിക്കുന്നത് കേരളത്തിൽനിന്നുള്ള വമ്പന്മാരായ ബിൽഡർമാരുടെ നീണ്ടനിരയാണ്.
കാൽനൂറ്റാണ്ടു മുതൽ കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പരിചിതരായ ബിൽഡർമാർ തങ്ങളുടെ ആകർഷകമായ പ്രോജക്ടുകളുമായാണ് സന്ദർശകരെ കാത്തിരിക്കുന്നത്. വീടും ഫ്ലാറ്റും സ്വപ്നം കാണുന്നവർക്ക് അവർ ഇഷ്ടപ്പെടുന്ന നാട്ടിൽ തന്നെ പുതുപുത്തൻ പ്രോജക്ടുകൾ അവതരിപ്പിക്കുന്നു. ശേഷിക്കുന്ന രണ്ടു ദിവസങ്ങളിൽ നേരിട്ടെത്തി ഓരോ സ്റ്റാളുകളിലെയും ബിൽഡർമാരുമായി ആശയ വിനിമയം നടത്തി തന്നെ തീരുമാനമെടുക്കാം.
RERA രജിസ്ട്രേഷന്റെ ഉറപ്പ്
കേരള സർക്കാറിനു കീഴിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകൾ സുരക്ഷിതമാക്കാനായി നടപ്പാക്കിയ ‘റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആർ.ഇ.ആർ.എ) ചട്ടങ്ങൾക്ക് വിധേയമായ പ്രോജക്ടുകളുമായാണ് കേരളത്തിൽ നിന്നുള്ള ഡെവലപ്പർമാർ ദോഹയിലെത്തിയത്.
സിറ്റി സ്കേപ് ഇന്ത്യൻ പവിലിയനിൽ 35 ഡെവലപ്പർമാർ നിർദേശിക്കുന്ന 300ൽ ഏറെ വരുന്ന എല്ലാ പ്രോജക്ടുകളും ‘ആർ.ഇആർ.എ പ്രകാരം രജിസ്റ്റർ ചെയ്തവയാണ്. ഈ ഗാരണ്ടി ഉറപ്പാക്കി തന്നെ ഉപഭോക്താക്കൾക്ക് ഡെവലപ്പർമാരുമായി ഇടപാടുകൾ നടത്താവുന്നതാണ്.
‘പത്തു വർഷത്തോളം നീണ്ട ഇടവേളക്കു ശേഷമാണ് ഖത്തർ മലയാളികൾക്കരികിലേക്ക് ഇത്രയേറെ ബിൽഡർമാർ പങ്കെടുക്കുന്ന എക്സ്പോ എത്തുന്നത്. പ്രവാസികളുടെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി വീടോ, ഫ്ലാറ്റോ സ്വന്തമാക്കുക എന്നത്. വിവിധ ജില്ലകളിലെ പ്രോജക്ടുകളെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്നത് സൗകര്യമാണ്. കേരളത്തിൽ മാറിവരുന്ന ട്രെൻഡുകൾക്ക് അനുസരിച്ചുള്ള പുതുമകളും ഇവിടെ ലഭ്യമാണ്. പ്രവാസികൾക്ക് സന്ദർശിക്കാനും മനസ്സിനിണങ്ങിയത് സ്വന്തമാക്കാൻ തീരുമാനമെടുക്കാനും ഏറെ സൗകര്യമാണ്. ഈ അവസരം മലയാളികൾ പ്രയോജനപ്പെടുത്താവുന്നതാണ്’ -ഷാനവാസ് ബാവ (ഐ.സി.ബി.എഫ് പ്രസിഡന്റ്)
‘തിരുവനന്തപുരം മുതൽ കേരളത്തിന്റെ വടക്കേ അറ്റം വരെ, വിവിധ നഗരങ്ങളിൽനിന്നുള്ള ഒട്ടുമിക്ക പ്രഗൽഭരായ ബിൽഡേഴ്സ് എല്ലാം ദോഹയിലെ ഈ എക്സ്പോയിൽ എത്തിയിട്ടുണ്ട്. പ്രവാസികളായ നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ് നാട്ടിൽ സ്വന്തമായൊരു വീട് എന്നത്. അത് തെരഞ്ഞെടുക്കാനുള്ള മികച്ച അവസരമാണ് സിറ്റി സ്കേപ്പിലെ ‘ഗൾഫ് മാധ്യമം-ക്രെഡായ് കേരള പ്രോപ്പർട്ടി ഷോ’ നൽകുന്നത്. അവ പരിചയപ്പെടാനും തിരഞ്ഞെടുക്കാനും ഇവിടെ സൗകര്യമുണ്ട്. ദോഹയിലെ മലയാളികൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താവുന്നതാണ് ഈ എക്സ്പോ’ -എ.പി മണികണ്ഠൻ (ഐ.സി.സി പ്രസിഡന്റ്)
‘കേരളത്തിലെ ഏത് ജില്ലകളിലും വീടും ഫ്ലാറ്റും കൊമേഴ്ഷ്യൽ കോംപ്ലക്സും ആഗ്രഹിക്കുന്ന ഖത്തർ പ്രവാസികൾക്ക് അവ സ്വന്തമാക്കാനും അറിയാനുമുള്ള അവസരമാണ് ഗൾഫ് മാധ്യമവും ക്രെഡായ് കേരള ചാപ്റ്ററും സംയുക്തമായി സിറ്റി സ്കേപ്പിൽ ഒരുക്കുന്ന കേരള ചാപ്റ്റർ പ്രോപ്പർട്ടി ഷോ അവസരം നൽകുന്നത്. വീട്, ഫ്ലാറ്റ്, വില്ലകൾ, കൊമേഴ്സ്യൽ കോംപ്ലക്സുകൾ തുടങ്ങി എല്ലാ പ്രോജക്ടുകളും ഇവിടെ അവതരിപ്പിക്കുന്നുണ്ട്.
കേരളത്തിൽ എവിടെയും ഇവ ആഗ്രഹിക്കുന്നവർക്ക് എല്ലാം ഒരു മേൽക്കൂരക്ക് കീഴിൽ തയാറാക്കുകയാണ് ദോഹയിൽ നടക്കുന്ന പ്രോപ്പർട്ടി ഷോ. ഈ അവസരം ഖത്തറിലെ പ്രവാസി മലയാളികൾ നഷ്ടപ്പെടുത്തരുത്. ഡി.ഇ.സി.സിയിൽ നേരിട്ടെത്തി ഇന്ത്യ പവിലിയൻ സന്ദർശിച്ച് ഡെവലപ്പർമാരുമായി ആശയ വിനിമയം നടത്തി തീരുമാനമെടുക്കാവുന്നതാണ്. ബുധനാഴ്ച ഉച്ചക്ക് 12 മുതൽ രാത്രി എട്ടുവരെയും, വ്യാഴാഴ്ച ഉച്ച 12 മുതൽ രാത്രി 10 വരെയും സന്ദർശിക്കാവുന്നതാണ്’ -ജോൺ തോമസ് (ക്രെഡായ് എക്സ്പോ കമ്മിറ്റി ചെയർമാൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.