നല്ലപാതിയുടെ ജീവിതം കാണാൻ ഭാര്യമാരുടെ ‘സ്വപ്നയാത്ര’
text_fieldsദോഹ: കണ്ണും കാതും എത്താത്ത ദൂരത്തിരുന്ന് അവർ എത്രകൊല്ലമായി സന്തോഷവും സങ്കടവും പങ്കിടുന്നു. രണ്ടോ മൂന്നോ ആണ്ടുകൾക്ക് ശേഷം മാത്രമാണ് താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇപ്പോഴും വീട്ടിലെത്താൻ പറ്റുന്നത്. ഒരു ദിവസമെങ്കിലും തെൻറ ജീവിത സഖിയെ കടൽകടത്തി പ്രവാസലോകെത്തത്തിക്കണമെന്നത് അവെൻറ നടക്കാത്ത സ്വപ്നം മാത്രമാണ്. പതിനായിരങ്ങൾ ചെലവ്വരുന്ന ഗൾഫ്യാത്ര മനസിനുള്ളിലെ മധുരമായി നാട്ടിലെ ഭാര്യമാരും ഒളിച്ചുവെക്കുന്നു. ഇതാ ഇവിടെ അത്തരക്കാരുടെ സ്വപ്നം യാഥാർഥ്യമാവുന്നു. തീർത്തും താഴ്ന്ന വരുമാനക്കാരായ പ്രവാസി മലയാളി തൊഴിലാളികളുടെ ഭാര്യമാർക്ക് ഖത്തർ സന്ദർശിക്കാനുള്ള സൗജന്യ അവസരമൊരുക്കുന്നത് ഖത്തറിലെ ആദ്യമലയാളം എഫ്.എം റേഡിയോ ആയ 98.6 ആണ്.
വയനാട്ടുകാരായ ദോഹയിൽ 22 വർഷമായി പള്ളി പരിപാലനതൊഴിൽ ചെയ്യുന്ന സൈതലവി, വീട്ടുഡ്രൈവറായ ബഷീർ, കോഴിക്കോട് സ്വദേശികളും ഖത്തറിൽ ഡ്രൈവർമാരുമായ മുഹമ്മദ് കുട്ടി, മുഹമ്മദ്, തൃശൂർ സ്വദേശികളായ ദോഹയിലെ ട്രക്ക് ഡ്രൈവർ ഷിജോ ജോസ്, സെക്യൂരിറ്റി ജീവനക്കാരനായ ആലിക്കുട്ടി, തിരുവനന്തപുരത്തുകാരൻ ഡ്രൈവർ ജോലി ചെയ്യുന്ന ഷറഫുദ്ദീൻ, എറണാകുളം സ്വദേശിയും ദോഹയിൽ കാർപെൻററുമായ സേവ്യർ, കണ്ണൂരുകാരൻ അക്ബറലി (ദോഹയിൽ മൃഗശാലയിലെ ഡ്രൈവർ), പാലക്കാട്ടുകാരൻ ഹൈദരലി (ഹൗസ് ഡ്രൈവർ) എന്നിവരാണ് ഖത്തറിൽ നിന്ന് ആദ്യമായി ഭാര്യമാരെ കണ്ടുമുട്ടുക. 19 മുതൽ 40 വർഷം വരെ പ്രവാസജീവിതം നയിക്കുന്നവരാണ് എല്ലാവരും. ഇവരുടെ ഭാര്യമാരായ സലീമ, ജംഷീറ, ജമീല, ആമിന, റിൻസി, സുബൈദ, അൽഫി, മേഴ്സി, ഫിറോസ, അഫ്ന എന്നിവരാണ് കേട്ടുമാത്രം പരിചയമുള്ള പ്രിയതമൻമാരുടെ പ്രവാസലോകം നേരിൽകാണാെനത്തുന്നത്. ശ്രോതാക്കൾ നിർദേശിച്ച 250 പേരുടെ തൊഴിലിടങ്ങളിൽ നേരിട്ട് ചെന്നാണ് അർഹരായ പത്തുേപരെ തെരഞ്ഞെടുത്തത്.
പല ഭാര്യമാർക്കും പാസ്പോർട്ട് ഇല്ലായിരുന്നു. സംഗതി അറിഞ്ഞപ്പോൾ തന്നെ എല്ലാവരും പാസ്പോർട്ട് എടുത്തു. ഇവർ മേയ് 10ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് റേഡിയോയുടെ പ്രതിനിധിയോടൊപ്പം ദോഹയിലേക്ക് തിരിക്കും. നാല് ദിവസം ഇവർ ഖത്തറിൽ തങ്ങി വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.
തങ്ങളുടെ തൊഴിലിടവും ഇവർ കാണാനെത്തുമെന്നായതോടെ ഭർത്താക്കൻമാർക്കും പെരുത്തിഷ്ടമായി. പറഞ്ഞുമാത്രം കേട്ട തങ്ങളുടെ പങ്കപ്പാടുകൾ നേരിട്ടറിഞ്ഞാൽ നാട്ടിലെ സാമ്പത്തിക ചെലവുകളിൽ ഭാര്യമാർ അൽപം കുറവ്വരുത്തുമെന്ന പ്രതീക്ഷയും തൊഴിലാളികൾക്കുണ്ട്.
യാത്രാക്കൂലി, ഭക്ഷണം, താമസം തുടങ്ങി എല്ലാചെലവുകളും വഹിക്കുന്നത് റേഡിയോ ആണ്.
ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് അലുംനി അസോസിയേഷൻ മേയ് പത്തിന് നടത്തുന്ന ‘സ്മരണ’ സംഗീതപരിപാടിയിലും ഇവർ അതിഥികളാകും. പ്രമുഖ ജ്വല്ലറിയുടെ സൂഖ് അൽഫലയിലെ പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിക്കപ്പെടുന്നതും ഇൗ ദമ്പതികളുടെ കൈകൾ കൊണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.