വർണാഭമായി ക്വിഖ് ഉത്സവ്
text_fieldsകേരള വിമൻസ് ഇനിഷ്യേറ്റിവ് ഖത്തർ വാർഷിക പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്
ദോഹ: കേരള വിമൻസ് ഇനിഷ്യേറ്റിവ് ഖത്തർ (ക്വിഖ്) വാർഷിക പരിപാടിയായ ‘ക്വിഖ് ഉത്സവ്’ ഇന്ത്യൻ കൾച്ചറൽ സെന്ററിലെ അശോക ഹാളിൽവെച്ച് വിപുലമായി ആഘോഷിച്ചു. ക്വിഖ് അംഗങ്ങളും കുട്ടികളും അടങ്ങുന്ന 100ഓളം കലാകാരികൾ ചേർന്നാണ് മൂന്നര മണിക്കൂർ നീണ്ടുനിന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചത്. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു.
ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ എ.പി, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡൻറ് അബ്ദുറഹ്മാൻ ഇ.പി, അപെക്സ് ബോഡിയിലെയും ബന്ധപ്പെട്ട മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ക്വിഖ് പ്രസിഡന്റ് ബിനി വിനോദ് അധ്യക്ഷത വഹിച്ചു.
ക്വിഖ് വാർഷിക പരിപാടിയിൽ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടി
ക്വിഖ് കൾച്ചറൽ സെക്രട്ടറി ശീതൾ പ്രശാന്ത്, ജോയന്റ് കൾച്ചറൽ സെക്രട്ടറി തൻസി ഷംസുദ്ദീൻ എന്നിവർ നേതൃത്വം വഹിച്ചു. ക്വിഖിന്റെ മുൻ പ്രസിഡന്റും നിലവിലെ രക്ഷാധികാരിയുമായ സറീന അഹദ്, വൈസ് പ്രസിഡന്റ് അഞ്ജു ആനന്ദ്, ജനറൽ സെക്രട്ടറി ലീന ഓലച്ചേരി,
മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷോമ ജിതേഷ്, ഫൗസി സുബൈർ, ഇന്ദുലേഖ സുമേഷ്, സ്മിത മധുസൂദനൻ, പൂജ രാജേഷ്, കവിത ഷിബു, ഷാഹിന ഷംനാദ്, ഗായത്രി പ്രതീഷ്, റംല ബഷീർ, ഹംന ആസാദ്, ഷെഹ്ന ഫൈസൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൈകൊട്ടിക്കളി, ഒപ്പന, ബോളിവുഡ്, സിനിമാറ്റിക് ഡാൻസുകൾ, ഗാനങ്ങൾ, ഫാഷൻ ഷോ എന്നിവയും ശ്രദ്ധേയമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.