സംഗീത പ്രേമികളുടെ കൂട്ടായ്മയായി ഖയാൽ
text_fieldsഖയാൽ ഖത്തർ രൂപവത്കരണ യോഗം സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരും സംഗീത- കലാപ്രേമികളുമായവർ ചേർന്ന് പുതുകൂട്ടായ്മയായി ഖയാൽ രൂപവത്കൃതമായി. ഐ.ഐ.സി.സി കഞ്ഞാണി ഹാളിൽ നടന്ന ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം നിർവഹിച്ചു. ഖയാൽ എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എൻ. ബാബുരാജ്, ജോപ്പച്ചൻ, എസ്.എ.എം. ബഷീർ, വിനോദ് നായർ, ഹൈദർ ചുങ്കത്തറ, എ.പി. മണികണ്ഠൻ, കെ.വി. ബോബൻ, ഇ.പി. അബ്ദുറഹിമാൻ, പ്രദീപ് പിള്ള, അഹമ്മദ് കുട്ടി, ആഷിഖ് മാഹി, അഹദ് മുബാറക്, മുസ്തഫ എലത്തൂർ, താജുദ്ദീൻ, ഹംസ, കരീം, വി.ഒ.ടി റഹ്മാൻ, നിഹാദ് അലി, അഷ്റഫ് എന്നിവർ സന്നിഹിതരായിരുന്നു.
ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു, വിനോദ് നായർ സ്വാഗതവും പി.എൻ. ബാബുരാജ്, എസ്.എ.എം ബഷീർ എന്നിവർ ആശംസകളും നേർന്നു. എ.പി. മണികണ്ഠൻ, ഇ.പി. അബ്ദുറഹിമാൻ എന്നിവർ മുഖ്യാതിഥിയെ പൊന്നാടയണിയിച്ചു. ആഷിഖ് മാഹി, അഹദ് മുബാറക്, വിനോദ് നായർ, ഹംസ, അനീഷ, അഞ്ജു, ഹംന, ഡോ. സജിത്ത്, ആയിഷ എന്നിവരുടെ നേതൃത്വത്തിൽ സംഗീത നൃത്ത പരിപാടികൾ അരങ്ങേറി. മുസ്തഫ എലത്തൂർ, സെറീന അഹദ്, മഞ്ജു എന്നിവർ പരിപാടി നിയന്ത്രിച്ചു. കെ.വി. ബോബൻ നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.