'ഖിയ'ക്രിക്കറ്റ്: സിറ്റി എക്സ്ചേഞ്ച് ചാമ്പ്യന്മാരായി
text_fieldsദോഹ: ഖത്തർ ഇന്ത്യൻ അസോസിയേഷൻ (ഖിയ) ക്രിക്കറ്റ് ടൂർണമെൻറിൽ സിറ്റി എക്സ്ചേഞ്ച് ജേതാക്കളായി. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദോഹ റോക്കേഴ്സിനെ ഒരു റണ്ണിനാണ് പരാജയപ്പെടുത്തിയത്. എം.എസ്. ധോണി ക്രിക്കറ്റ് അക്കാദമിയുടെ പങ്കാളിത്തത്തോടെ 'ഖിയ' സംഘടിപ്പിച്ച ടൂർണമെൻറിൽ എട്ടു ടീമുകൾ പങ്കെടുത്തു. ഫൈനലിൽ മുൻ ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര താരം ഡാരിൽ കള്ളിനൻ മുഖ്യാതിഥിയായി.
വെള്ളിയാഴ്ച നടന്ന ഫൈനലിൽ ടോസ് നേടിയ ദോഹ റോക്കേഴ്സ് ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. സിറ്റി എക്സ്ചേഞ്ച് അഞ്ച് വിക്കറ്റ് നഷ്്ടത്തിൽ 72 റൺസെന്ന നിലയിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. 73 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദോഹ റോക്കേഴ്സിന് 71 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ചാമ്പ്യന്മാരായ സിറ്റി എക്സ്ചേഞ്ചിന് ടൈറ്റിൽ സ്പോൺസർ അസിം ടെക്നോളജീസിെൻറ നജീബ് വിന്നേഴ്സ് ട്രോഫിയും 'ഖിയ' വൈസ് പ്രസിഡൻറ് ഖലീൽ പരീദ് റണ്ണേഴ്സ് അപ്പ് ട്രോഫി ദോഹ റോക്കേഴ്സിനും സമ്മാനിച്ചു.
ഖിയ പ്രസിഡൻറ് ഇ.പി. അബ്്ദുറഹ്മാൻ, വിൻറർ സ്പോർട്സ് ചെയർമാൻ എബ്രഹാം ജോസഫ്, കെ.സി. അബ്്ദുൾറഹ്മാൻ, നിഹാദ് അലി, ഹംസ യൂസഫ് , വിനോദ് വിജയൻ, രഞ്ജിത്ത് രാജു, അബ്്ദുൾ റഹീം പി, ഇന്ത്യൻ സ്പോർട്സ് സെൻറർ സെക്രട്ടറി സഫീറുറഹ്മാൻ, ഷാനിബ് ഷംസുദ്ദീൻ, ഹുസൈൻ (സിറ്റി എക്സ്ചേഞ്ച്), സലീം, റമീസ് (ക്ലിക്കോൺ), ഹാൻസ് ജോസഫ് (ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് - ഖത്തർ), മുഹ്സിൻ മരക്കാർ (കെയർ ആൻഡ് ക്യൂർ) എന്നിവർ മെഡലുകളും പുരസ്കാരങ്ങളും നൽകി.സിറ്റി എക്സ്ചേഞ്ചിെൻറ അഹമ്മദ് ഇംറാൻ മാൻ ഓഫ് ദ മാച്ച് ആയി. ദോഹ റോക്കേഴ്സിെൻറ സുൽഫാൻ സലിം മാൻ ഓഫ് ദ സീരീസും ബെസ്റ്റ് ബാറ്റ്സ്മാൻ അവാർഡും നേടി. മികച്ച ബൗളർക്കുള്ള പുരസ്കാരം ദോഹ റോക്കേഴ്സിെൻറ മുഹമ്മദ് ജാബിർ കരസ്ഥമാക്കി. ഡാരിൽ കള്ളിനൻ, മിഹിർ ദിവാകർ, സുഹൈൽ റൗഫ്, മന്ദർ ദൽവി എന്നിവർക്ക് ഖിയ ഭാരവാഹികൾ മെമേൻറാ സമ്മാനിച്ചു. ഫൈനലിനു മുമ്പ്, ഡാരിൽ കള്ളിനൻ നയിച്ച ഇലവനും കമ്യൂണിറ്റി ഇലവനും തമ്മിൽ പ്രദർശന മത്സരം നടന്നു.
ഖിയ വിൻറർ സ്പോർട്സ് ഫെസ്്റ്റിവലിെൻറ ആദ്യ ഇനമാണ് ക്രിക്കറ്റ്. ഡിസംബർ മൂന്നുവരെ അന്താരാഷ്്ട്ര ഫുട്സാൽ ടൂർണമെൻറും ഡിസംബർ അവസാനത്തോടെ വടംവലി, മിനി മാരത്തൺ ഇവൻറുകളും നടക്കും. 2022 ജനുവരിയിൽ നടക്കാനിരിക്കുന്ന ബാഡ്മിൻറൺ സൂപ്പർ ലീഗ് ടൂർണമെൻറായിരിക്കും അവസാന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.