കളിയാവേശമായി 'ഖിയ' ചാമ്പ്യൻസ് ലീഗ് വരുന്നു
text_fieldsദോഹ: ഖത്തറിലെ പ്രവാസി ഫുട്ബാൾ ആരാധകരിൽ ആവേശവുമായി ഖിയ (ഖത്തർ ഇന്ത്യൻ അസോസിയേഷൻ) ചാമ്പ്യൻസ് ലീഗിന് വീണ്ടും ആരവമുയരുന്നു. ഖത്തർ സാംസ്കാരിക, കായിക മന്ത്രാലയം, ഖത്തർ ഫുട്ബാൾ അസോസിയേഷൻ, അൽ അറബി സ്പോർട്സ് ക്ലബ് എന്നിവരുടെ സഹകരണത്തോടെ നടക്കുന്ന അഖിലേന്ത്യ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന്റെ എട്ടാം പതിപ്പിൽ എട്ട് ടീമുകൾ മാറ്റുരക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദോഹ ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ അൽ-അറബി സ്പോർട്സ് ക്ലബ്ബുമായുള്ള ഖിയയുടെ പുതിയ പങ്കാളിത്തവും പ്രഖ്യാപിച്ചു.
ജൂൺ രണ്ട് വ്യാഴാഴ്ച അൽ അറബി സ്പോർട്സ് ക്ലബിൽ കിക്കോഫ് കുറിക്കുന്ന ടൂർണമെന്റിന് ജൂലൈ ഒന്നിന് കലാശപ്പോരാട്ടത്തോടെ കൊടിയിറങ്ങും. അൽ അറബി വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിം അൽ-കുവാരി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ക്ലബുമായുള്ള കരാറിൽ ഖിയ പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാനുമാൻ ഒപ്പുെവച്ചു. സിറ്റി എക്സ്ചേഞ്ചും ട്രാൻസ്ഫാസ്റ്റും സംയുക്തമായാണ് ടൂർണമെന്റിന്റെ മുഖ്യ പ്രയോജകരാവുന്നത്.
സിറ്റി എക്സ്ചേഞ്ച് ഓപറേഷൻസ് മാനേജർ ഷാനിബ് ഷംസുദീൻ, ഇ.പി അബ്ദുൽ റഹ്മാൻ എന്നിവരാണ് ടൈറ്റിൽ സ്പോൺസർഷിപ് കരാർ ഒപ്പിട്ടത്. ട്രാൻസ്ഫാസ്റ്റ് പ്രതിനിധി ജിതേഷ് വടക്കത്തും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഖത്തറിന്റെ വികസനത്തിന് സംഭാവന നൽകുന്നതിനും ഫുട്ബാൾ വഴി ഇന്ത്യ ഖത്തർ ബന്ധം ഊട്ടിയുറപ്പിക്കാനുമായാണ് ഖിയ ശ്രമിക്കുന്നതെന്ന് ഇ.പി. അബ്ദുറഹ്മാൻ പറഞ്ഞു.
ടീമുകൾ, ഫോർമാറ്റ്, ഷെഡ്യൂൾ എന്നിവയെക്കുറിച്ചു ഖിയചാമ്പ്യൻസ് ലീഗ് വൈസ് ചെയർമാൻ സഫീർ റഹ്മാൻ വിശദീകരിച്ചു. ജൂൺ രണ്ട്, മൂന്ന്, ഒമ്പത്, 10, 16, 17 തീയതികളിലാണ് ഗ്രൂപ് ഘട്ട മത്സരങ്ങൾ. സെമിഫൈനലും ഫൈനൽ മത്സരവും ജൂൺ 24 നും ജൂലൈ ഒന്നിനുമായി നടക്കും. അബ്ദുൽ റൗഫ് (സി.ഇ.ഒ -ടോക്കിയോ ഫ്രൈറ്റ്സ്), ഹരി സുബ്രമണി (ജനറൽ മാനേജർ -ഇസുസു ജെയ്ദ) എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
രഞ്ജിത്ത് രാജു, ഹംസ യൂസഫ് എന്നിവർ ഫിക്ചർ നറുക്കെടുപ്പ് നിയന്ത്രിച്ചു. ഇസ് ലാമിക് എക്സ്ചേഞ്ച് മേറ്റ്സ് ഖത്തർ, സൗത്ത് ഇന്ത്യൻ ഈഗിൾസ് എഫ്.സി, ഒലെ എഫ്.സി, കടപ്പുറം എഫ്.സി കന്യാകുമാരി എന്നിവർ ഗ്രൂപ് എയിലും സിറ്റി എക്സ്ചേഞ്ച് എഫ്.സി, ഫ്രൈഡേ എഫ്.സി, അന്നാബി അൽ മജ്ദ്, എ ടു ഇസഡ് ലയൺസ് എന്നിവർ ഗ്രൂപ് ബിയിലും കളിക്കും.
മുൻ ഖത്തർ വോളിബാൾ ദേശീയ ടീം ക്യാപ്റ്റൻ സയീദ് ജുമാ അൽ ഹിത്മി വിശിഷ്ടാതിഥിയായി. ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായർ, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിക്, ഐ.എസ്.സി പ്രതിനിധികളായ ശ്രീനിവാസ്, വർക്കി ബോബൻ, ജോൺ ദേശ എന്നിവരും പങ്കെടുത്തു. നിഹാദ് അലി സ്വാഗതം പറഞ്ഞു. സാജിദ് എട്ടോൾ, മർസൂഖ്, അസീം, അഹമ്മദ് ഹാഷിം, അബ്ദുറഹീം, ആഷിഫ്, അർമാൻ, അസ്ലം, ശ്രീനിവാസ് എന്നിവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു. ഖലീൽ എ.പി നന്ദി
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.