കരുതലാവാം വൃക്കക്ക്
text_fieldsദോഹ: വൃക്കരോഗം ഉണ്ടായാൽ ഏറെ സങ്കീർണമാകുമെന്നും അതിനാൽ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കണമെന്നും ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്.എം.സി). പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങൾ പ്രകടമാവാത്തതിനാൽ വൃക്കരോഗം കണ്ടുപിടിക്കപ്പെടാൻ സാധ്യത വിരളമാണ്. അതിനാല്‍, രോഗത്തിന് സാധ്യത കുറക്കലാണ് പ്രധാനം.
വൃക്കരോഗത്തിെൻറ പ്രാരംഭ ഘട്ടത്തില്‍ ഒരാളിൽ രോഗലക്ഷണങ്ങള്‍ കാണിക്കില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ആംബുലേറ്ററി കെയര്‍ സര്‍വിസസ് ഡയാലിസിസ് യൂനിറ്റ് ഡയറക്ടര്‍ തെഹ ദാം അല്‍ മുഹന്നദി പറയുന്നു. ഇതിനാൽ ആ ഘട്ടത്തിൽ രോഗം കണ്ടുപിടിക്കപ്പെടാൻ സാധ്യത കുറവാണ്.
ലോകത്തെല്ലായിടത്തുമെന്നപോലെ ഖത്തറിലും വൃക്ക തകരാറുകള്‍ ആളുകളെ ബാധിക്കുന്നുണ്ട്. ഏതു പ്രായത്തിലും ലിംഗഭേദത്തിലും വൃക്കരോഗം ബാധിക്കും. പ്രതിരോധം, അപകട സാധ്യതാ ഘടകങ്ങള്‍, വൃക്കരോഗവുമായി എങ്ങനെ ജീവിക്കാം തുടങ്ങിയ കാര്യങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് എച്ച്.എം.സി ലക്ഷ്യമിടുന്നത്.
'കിഡ്നി രോഗത്തിനിടയിലും നന്നായി ജീവിക്കാം' എന്ന സന്ദേശമുയർത്തി മാർച്ച് 11ന് ലോക കിഡ്നി ദിനമായി ആചരിച്ചിരുന്നു. ഖത്തറിൽ വർഷങ്ങളായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പദ്ധതി വിജയകരമായി നടക്കുന്നുണ്ട്. 2019ൽ 31 കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി. എച്ച്.എം.സിക്ക് 30 വർഷത്തിലധികമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയരംഗത്ത് പരിചയമുണ്ട്. സിദ്റയുമായും എച്ച്.എം.സി ഇക്കാര്യത്തിൽ ഏറെ കാലമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
കിഡ്നി ട്രാൻസ്പ്ലാൻറ് ബയോപ്സീസ്, ഡയഗ്നോസ്റ്റിക് റേഡിയോളജി, പാത്തോളജി, യൂറിനറി ട്രാക്റ്റ് റീ കൺസ്ട്രക്ഷൻ, നെഫ്റക്ടമീസ് തുടങ്ങിയ വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സിദ്റ മെഡിസിനിൽ ലഭ്യമാണ്. ജീവിച്ചിരിക്കുന്നവരിൽനിന്നും അല്ലാത്തവരിൽനിന്നും അവയവം വേർപ്പെടുത്താനും രോഗിയിൽ വെച്ചുപിടിപ്പിക്കാനുമുള്ള സൗകര്യവുമുണ്ട്. എച്ച്.എം.സിയുടെ അവയവദാന കേന്ദ്രവുമായി (ഹിബ) സിദ്റ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
നിലവിൽ രാജ്യത്ത് കിഡ്നി രോഗമുള്ള 1500 പേർ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിൽ 75 പേർ കിഡ്നി മാറ്റിെവക്കൽ ശസ്ക്രിയക്ക്ുവേണ്ടി കാത്തിരിക്കുന്നവരാണ്. ഇവർ എല്ലാവരും ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.