കുട്ടികളേ... ഇന്നാണ് ഓൺലൈൻ തത്സമയ ചിത്രരചന മത്സരം
text_fieldsദോഹ: കുട്ടികൾക്കുള്ള 'ഗൾഫ് മാധ്യമം' ഓൺലൈൻ തത്സമയ ചിത്രരചന മത്സരം വെള്ളിയാഴ്ച. ഇതിനകം നൂറുകണക്കിന് കുട്ടികളാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്തവരായാലും 'ഗൾഫ് മാധ്യമം' ഒാഫിസിലെത്തി ചെസ്റ്റ് നമ്പറും സ്റ്റാമ്പ് ചെയ്ത ഡ്രോയിങ് പേപ്പറുകളും നേരിട്ട് കൈപ്പറ്റാത്തവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ല. വെള്ളിയാഴ്ച രാവിലെ 10.15 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് മത്സരം.ക്രയോൺസ് വിഭാഗത്തിൽ മൂന്നു മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് രാവിലെ ഒമ്പതു മുതൽ 10 വരെയാണ് മത്സരം.
ആറു മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് രാവിലെ 10.15 മുതൽ 11.15 വരെ സ്കെച് പെൻ വിഭാഗത്തിലാണ് മത്സരം. വാട്ടർ കളർ വിഭാഗത്തിൽ 11 മുതൽ 15 വയസ്സുവരെയുള്ളവർക്കായി ഉച്ചക്ക് 12 മുതൽ 1.30 വരെ.ഓഫിസിൽനിന്ന് നേരിട്ട് കൈപ്പറ്റിയ പേപ്പറിലാണ് ചിത്രങ്ങൾ വരക്കേണ്ടത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയവർക്ക് മത്സരത്തിന് മുമ്പുതന്നെ സൂം ലിങ്ക് വാട്സ്ആപ്പിൽ അയച്ചുകൊടുക്കും. ഇതുവഴി മാതാപിതാക്കളോ മറ്റോ സൂമിലൂടെ മത്സരാർഥികൾ ചിത്രം വരക്കുന്നത് മുടങ്ങാതെ തത്സമയം കാണിക്കണം. ചെസ്റ്റ് നമ്പർ വസ്ത്രത്തിൽ പിൻ ചെയ്തിരിക്കണം. ഒരു കാരണവശാലും മത്സരത്തിനിടെ സൂം ഓഫ് ചെയ്യുകയോ മുടക്കുകയോ ചെയ്യരുത്. മത്സരം തുടങ്ങുന്നതിന് മുമ്പുതന്നെ സൂമിലൂടെ അവതാരകൻ നിർദേശങ്ങൾ നൽകും. വരക്കേണ്ട വിഷയങ്ങളും മത്സരത്തിന് തൊട്ടുമുമ്പ് നൽകും.
ബാക്കിയുള്ള വിവരങ്ങൾ അവതാരകൻ അപ്പപ്പോൾ നൽകും.അതിനനുസരിച്ചാണ് കാര്യങ്ങൾ ചെയ്യേണ്ടത്. വിവരങ്ങൾക്ക് 55373946, 55091170 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സൈക്കിളുകളടക്കമുള്ള ഗംഭീരസമ്മാനങ്ങളാണ് വിജയികളെയും തിരഞ്ഞെടുക്കപ്പെടുന്നവരെയും കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.