അടുക്കളത്തോട്ടം ജൈവ കാർഷികോത്സവം
text_fieldsദോഹ: നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ജൈവകാർഷികോത്സവം സീസൺ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മീത്തൽ നിർവഹിച്ചു. ബിർള പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ യുവ കർഷക മത്സരത്തിൽ വിജയികളായ കാരുണ്യ ഗിരിധരൻ, ഫാത്തിമ നിസാർ, ഇസ സഫ്രീൻ, അനാമിക ദേവാനന്ദ് എന്നിവർക്കുള്ള സമ്മാനദാനം അംബാസഡർ നിർവഹിച്ചു.
അടുക്കളത്തോട്ടം അംഗങ്ങളിൽനിന്നും വ്യാപാര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മിബു ജോസ്, അഷ്‌റഫ് ചിറക്കൽ, ഷംസീർ എന്നിവരെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. ഖത്തറിലെ മികച്ച കർഷകർക്ക് പുരസ്‌കാരം നൽകി. വൈദ്യ ശാസ്ത്ര മേഖലയിൽ ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയ നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ അംഗമായ ഡോ. സെറീനക്ക് പ്രത്യേക പുരസ്‌കാരം നൽകി.
വിശിഷ്ടാതിഥികളായി എത്തിയ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഇന്ത്യൻ കൾചറൽ സെന്റർ വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ഗേലു, ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് വി. നായർ എന്നിവർ സംസാരിച്ചു. എൻ.എ.ഡി പ്രസിഡന്റ് ബെന്നി തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി ജിജി അരവിന്ദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.