കരുത്ത് മാറ്റുരച്ച് ഖിയ വടംവലി; ദോഹ വാരിയേഴ്സ് ചാമ്പ്യന്മാർ
text_fieldsദോഹ: പ്രഥമ ഖിയ വടംവലി ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം. അൽ-റയ്യാൻ പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മത്സരം ടീമുകളുടെയും കാണികളുടെയും പങ്കാളിത്തം കൊണ്ട് വൻ വിജയമായി.
പുരുഷന്മാർ, സ്ത്രീകൾ, പെൺകുട്ടികൾ, ആൺകുട്ടികൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ടീമുകൾ മത്സരിച്ചത്. ഖത്തർ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ടൂർണമെന്റിൽ വിവിധ ഇന്ത്യൻ കമ്യൂണിറ്റി സംഘടനകൾ, സ്പോർട്സ് ക്ലബുകൾ, സ്കൂളുകൾ എന്നിവയിൽ നിന്നുള്ള 23 ടീമുകൾ പങ്കെടുത്തു. പരിചയസമ്പന്നരായ കളിക്കാർ അടങ്ങുന്ന പ്രഫഷനൽ ടീമുകൾ പുരുഷ വനിത വിഭാഗങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ, പുതുമുഖങ്ങൾ നിറഞ്ഞതായിരുന്നു കുട്ടികളുടെ പോരാട്ടം. ഇവർക്ക് പുറമെ ആവേശം വിതറി കാണികളും ചേർന്നപ്പോൾ മത്സരങ്ങൾ എല്ലാം വാശിയേറിയതായി.ദോഹ വാരിയേഴ്സ് എ (പുരുഷ വിഭാഗം), 365 മല്ലു ഫിറ്റ്നസ് (സ്ത്രീകൾ), എം.ഇ.എസ് ഇന്ത്യൻ സ്കൂൾ എ (ആൺകുട്ടികൾ), എം.ഇ.എസ് ഇന്ത്യൻ സ്കൂൾ എ (ഗേൾസ്) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ഖിയ പ്രതിനിധി നിസാർ, മുജീബ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടൂർണമെന്റ് വൻ വിജയമാക്കാൻ സഹകരിച്ച ടീമുകൾക്കും കാണികൾക്കും സ്പോൺസർമാർക്കും ക്യു.ഐ.എ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. ഖാലിദ് ഫഖ്രൂ, എ.പി. മണികണ്ഠൻ, വർക്കി ബോബൻ, സഫീർ, പാണ്ഡ്യൻ, മഹേഷ് ഗൗഡ, എബ്രഹാം ജോസഫ്, റിച്ചിൻ എബ്രഹാം, ഈപ്പൻ, നിഹാദ് അലി, റഹീം, ആഷിഫ് എന്നിവർ വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള മെഡലുകളും ട്രോഫികളും സമ്മാനിച്ചു. ഫൈനൽ ചടങ്ങിൽ രഞ്ജിത് , വിനോദ്, ഹംസ യൂസഫ്, അഹമ്മദ് ,അസ്‍ലം, റഫീഖ് , ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.