കെ.കെ. കൊച്ച്: നഷ്ടമായത് ദലിത് പോരാളിയെ -പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ.കെ. കൊച്ച് അനുസ്മരണം ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഈയിടെ അന്തരിച്ച ദലിത് ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ.കെ. കൊച്ചിനെ അനുസ്മരിച്ച് പ്രവാസി വെൽഫെയർ മലപ്പുറം ജില്ല. കെ.കെ. കൊച്ചിന്റെ മരണത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. ദലിതരുടെ വഴികളിൽ വെളിച്ചം പകരാനും ദലിത് സമൂഹത്തെ മുൻനിരയിലേക്കു കൊണ്ടുവരാനും സമർപ്പിച്ചതായിരുന്നു ജീവിതം.
അരികുവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിരന്തരം ശബ്ദിച്ച ഒരാളായിരുന്നു അദ്ദേഹമെന്നും തുടർന്ന് സംസാരിച്ചവർ അനുസ്മരിച്ചു.മാമൂറയിൽ നടന്ന സംഗമത്തിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റുമാരായ റഷീദലി, അനീസ് റഹ്മാൻ മാള, ജില്ല പ്രസിഡൻറ് അമീൻ അന്നാര, ജനറൽ സെക്രട്ടറി ഫഹദ് മലപ്പുറം എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.