വിദ്യാര്‍ഥി സംഘത്തിനു കെ.എം.സി.സി സ്വീകരണം
text_fieldsദോഹ: ഫിഫ അറബ് കപ്പ് മത്സരങ്ങളോടനുബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിലമ്പൂർ അമൽ കോളജിലെ ടൂറിസം ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി. ഫിഫ ലോകകപ്പ് മത്സരത്തിെൻറ സംഘാടനത്തില്‍ ഭാഗഭാക്കാവുന്നതിന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും കോളജ് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതനുസരിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ദോഹയിലെത്തിയിരുന്നു. തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന സ്വീകരണച്ചടങ്ങില്‍ പ്രസിഡന്റ് എസ്.എ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.
ലീഗല്‍ സെല്‍ ചെയര്മാന് അഡ്വ. ജാഫർ ഖാൻ, അധ്യാപകന് ജിനീഷ് ബാബു, കോളജ് വെല്‍ഫെയര്‍ ഓഫിസര്‍ അൻസിൽ റഹ്മാൻ, വിദ്യാർഥികളായ രോഹിത്, ആദിൽഷാൻ, സാജിദ് എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി നേതാക്കളായ മുസ്തഫ ഹാജി വണ്ടൂർ, കോയ കൊണ്ടോട്ടി, എ.വി.എ. ബക്കർ, അബ്ദുല്‍ ഖാദര്‍ ചേലാട്ട് , ബഷീര്‍ കൊവുമ്മല്‍, തുടങ്ങിയവരും വനിത വിഭാഗം ഭാരവാഹികളായ ഹസീന , മുനീറ, അംന, ഫരീദ, മൈമൂന തങ്ങള്‍ എന്നിവരും സംബന്ധിച്ചു. ജനറൽ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും വൈസ് പ്രസിഡന്റ് ഒ.എ. കരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.