കെ.എം.സി.സി ബാഡ്മിന്റൺ: അത്ലൻ അക്കാദമിയും കൂത്തുപറമ്പ് മണ്ഡലവും ജേതാക്കൾ
text_fieldsദോഹ: കെ.എം.സി.സി സംസ്ഥാന കായിക വിഭാഗം സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ എ, എ പ്ലസ് കാറ്റഗറിയിൽ അത്ലൻ അക്കാദമിയും മണ്ഡലം വിഭാഗത്തിൽ കൂത്തുപറമ്പും ജേതാക്കളായി.
ഫൈനലിൽ അത്ലൻ അക്കാദമിയുടെ റാസു-സിദാൻ സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ് എൻ.വി.എൻ വി.ബി.എസിന്റെ ആദർശ്-റിസ്വാൻ സഖ്യത്തെ പരാജയപ്പെടുത്തിയത്.
കൂത്തുപറമ്പ് മണ്ഡലം, പൊന്നാനിയെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. എ, എ പ്ലസ് വിഭാഗത്തിൽ 16 ടീമും മണ്ഡലം വിഭാഗത്തിൽ 32 ടീമുകളുമായിരുന്നു മത്സരിച്ചത്. വിജയികൾക്കുള്ള ട്രോഫികൾ പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറർ സി. എച്ച്. ഇബ്രാഹിം കുട്ടി എന്നിവർ വിതരണം ചെയ്തു.
കായിക വിഭാഗം ചെയർമാൻ അബ്ദുൽ റസാക്ക് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. അസീസ് ഹാജി എടച്ചേരി, അഹമ്മദ് അടിയോട്ടിൽ, അബ്ദുന്നാസർ നാച്ചി, സി.വി. ഖാലിദ്, നിയമതുല്ല കോട്ടക്കൽ, സിദ്ദീഖ് വാഴക്കാട്, ഫൈസൽ മാസ്റ്റർ, അഷ്റഫ് ആറളം, താഹിർ തഹക്കുട്ടി, സ്വാദിഖ് വി.ടി.എം, ഷംസുദ്ദീൻ വാണിമേൽ, അജ്മൽ നബീൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബാഡ്മിന്റൺ വിവിധ വിഭാഗത്തിൽ നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളായ പ്രകൃതി ഭരത്, നവേഹ സെറ അരുൺ, ജെയ്ഡൻ മാത്യു, ഐറിൻ എലിസബത് പ്രദീപ്, പ്രധവ് ശ്യാം ഗോപൻ എന്നിവരെ ‘യങ് അച്ചീവേഴ്സ് അവാർഡ്’ നൽകി ആദരിച്ചു.
കെ.എം.സി.സി വനിത വിങ് പ്രസിഡന്റ് സമീറ നാസ്സർ, ജനറൽ സെക്രട്ടറി സലീന കൂലത്ത്, ട്രഷറർ സമീറ അൻവർ, ജാഫർ തയ്യിൽ, ടി.ടി. കുഞ്ഞഹമ്മദ് എന്നിവർ മെമന്റോ വിതരണം ചെയ്തു. ജനറൽ കൺവീനർ സിദ്ദീഖ് പറമ്പൻ സ്വാഗതവും ടൂർണമെന്റ് കോഓഡിനേറ്റർ ഷൗക്കത്ത് എലത്തൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.