ഐ.എം. വിജയനും ആസിഫ് സഹീറിനും കെ.എം.സി.സി സ്വീകരണം
text_fieldsദോഹ: ഫുട്ബാൾ ഇതിഹാസങ്ങളായ ഐ.എം. വിജയനും ആസിഫ് സഹീറിനും കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്ത് സ്വീകരണം നൽകി. ഫുട്ബാൾ ഉൾപ്പെടെയുള്ള കായിക വിനോദങ്ങൾക്ക് ഖത്തർ നൽകുന്ന പ്രാധാന്യത്തെ ഇരുവരും എടുത്തു പറഞ്ഞു.
വിവിധ കീഴ്ഘടകങ്ങൾ സംഘടിപ്പിക്കുന്ന മത്സരങ്ങളിലൂടെ കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തനങ്ങളെ പോലെതന്നെ കായികത്തിനും തുല്യപ്രാധാന്യം നൽകുന്നതിനെ താരങ്ങൾ പ്രശംസിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. ഖിഫ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കോഴിക്കോട്, മലപ്പുറം ജില്ല കെ.എം.സി.സി ടീമുകളെ ആദരിച്ചു. ക്യൂ.ടി.എൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഗ്രീൻ ടീൻസ് ടീമുകളുടെ ജഴ്സി പ്രകാശനവും ഇരുവരും നിർവഹിച്ചു.
സംസ്ഥാന ട്രഷറർ പി.എസ്.എം. ഹുസൈൻ, കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് മഹബൂബ് നാലകത്ത് എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ഗ്രീൻ ടീൻസ് ചെയർമാൻ ഫിറോസ് പി.ടി. നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അൻവർ ബാബു, ബഷീർ ടി.ടി.കെ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, അശ്റഫ് ആറളം, അലി മൊറയൂർ, താഹിർ തഹക്കുട്ടി, വി.ടി.എം സാദിഖ്.
ഫൈസൽ മാസ്റ്റർ, സമീർ മുഹമ്മദ്, ഗ്രീൻ ടീൻസ് ഭാരവാഹികളായ ഫിറോസ് പി.ടി, സഹദ് കാർത്തികപ്പള്ളി, സ്പോർട്സ് വിങ് ജനറൽ കൺവീനർ സിദ്ദീഖ് പറമ്പൻ, വനിത വിങ് ഭാരവാഹികളായ സമീറ അബ്ദുൽ നാസർ, സലീന കൂലത്ത്, സമീറ അൻവർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.