കെ.എം.സി.സി ആരോഗ്യ ബോധവത്കരണ ക്ലാസ്
text_fieldsദോഹ: കെ.എം.സി.സി ഖത്തർ മാനന്തവാടി മണ്ഡലം ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രവാസവും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് ജസീൽ വിഷയം അവതരിപ്പിച്ചു. അശ്രദ്ധയും ജീവിതശൈലിയിൽ ഉണ്ടായ മാറ്റവുമാണ് ഒട്ടുമിക്ക രോഗങ്ങൾക്കും കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികളിൽ നല്ലൊരു ശതമാനം സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജോലിചെയ്യുന്നവരാണ്. കൃത്യമായ ആരോഗ്യ പരിശോധനയോ വ്യായാമമോ ഇല്ലാതെ രോഗബാധിതർ ആയതിന് ശേഷം ചികിത്സക്കായി കാശ് ചെലവഴിക്കുന്നതിനെക്കാൾ ഭേദം രോഗം വരാതെ സൂക്ഷിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ജനറൽ സെക്രട്ടറി ഇൻ ചാർജ് റഈസ് അലി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ ഖാദർ റഹ്മാനി അധ്യക്ഷത വഹിച്ചു. ഷഫീഖ് ഗസ്സാലി സ്വാഗതം പറഞ്ഞു. കോയ കൊണ്ടോട്ടി മെംബർഷിപ് കാർഡ് വിതരണം നിർവഹിച്ചു. ജില്ല അധ്യക്ഷൻ ഇസ്മായിൽ, പി.കെ. ഹാഷിർ, ജാഷിദ് അസീസ് തുടങ്ങിയവർ സംസാരിച്ചു. യൂസഫ് മുതിര നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.