മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷിച്ച് കെ.എം.സി.സി കോഴിക്കോട്
text_fieldsദോഹ: ചെന്നൈയിൽ നടന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഐക്യദാർഢ്യവുമായി ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചു. തുമാമയിലെ ഖത്തർ കെ.എം.സി.സി ആസ്ഥാനത്തായിരുന്നു ഒരു ദിനം മുഴുവൻ നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷ]. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള 75 മുതിർന്ന പ്രവർത്തകർ പതാക ഉയർത്തി. ജില്ല വൈസ് പ്രസിഡന്റ് ശരീഫ് പി.സി നേതൃത്വം നൽകി.
കോറോത്ത് മുഹമ്മദ് മൗലവി പ്രാർത്ഥന നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിറാജ് മാതോത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാരായ ഷബീർ മേമുണ്ട സ്വാഗതവും റുബിനാസ് കോട്ടേടത്ത് നന്ദിയും പറഞ്ഞു.
ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പിൽ 100 ഓളം പ്രവർത്തകർ രക്തദാനം നടത്തി. ജില്ല ഹെൽത്ത് വിങ് ചെയർമാൻ കെ.എം അലി വലകെട്ട് നേതൃത്വം നൽകി. വൈകുന്നേരം നടന്ന പൊതുസമ്മേളനം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സജ്ജാദ് ജാഫർ ഖിറാഅത്ത് നടത്തി. ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ഏഴരപതിറ്റാണ്ടിന്റെ അഭിമാനം എന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രമേയത്തെ അധികരിച്ചു ഉസ്മാൻ താമരത്ത് മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഒരു ജനാധിപത്യ സമൂഹത്തിൽ ലോകത്ത് എവിടെയും ന്യൂനപക്ഷങ്ങൾക്ക് നീതി ലഭ്യമാവാറിെല്ലന്നും എന്നാൽ കഴിഞ്ഞ 75 വർഷക്കാലം ഇന്ത്യയിലെ മതേതര ജനാധിപത്യ സമൂഹത്തൊടൊപ്പം നിന്നും ഇന്ത്യയിലെ ന്യുനപക്ഷ ജനവിഭാഗങ്ങൾക്ക് അഭിമാനകരമായ ജീവിത സാഹചര്യം ഒരുക്കി കൊടുക്കുന്നതിൽ വിജയിക്കാൻ കഴിഞ്ഞത് ന്യുനപക്ഷത്തെ അരികുവത്കരിക്കാൻ അനുവദിക്കാതെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ അവരെ കൂടി പങ്കുകൊള്ളിക്കാൻ മുസ്ലിം ലീഗിന് സാധിച്ചതു കൊണ്ടാണ് എന്ന് അദ്ദേഹം പ്രമേയ പ്രഭാഷണത്തിൽ ചൂണ്ടിക്കാണിച്ചു.
ഉസ്മാൻ താമരത്തിനുള്ള ഉപഹാരസമർപ്പണം സംസ്ഥാന സെക്രട്ടറി ഒ.എ. കരീം നിർവഹിച്ചു. പ്രബന്ധ മത്സര വിജയികളെയും, സ്നേഹ സുരക്ഷാ സീറോ ബാലൻസ് കാമ്പയിൻ വിജയികളെയും സംസ്ഥാന ആക്ടിങ് സെക്രട്ടറി റയീസ് വയനാട് പ്രഖ്യാപിച്ചു. പ്രബന്ധ മത്സരങ്ങൾക്ക് സബ് കമ്മിറ്റി ഭാരവാഹികളായ മജീദ് നാദാപുരം, ഒ.കെ. മുനീർ എന്നിവരും സ്നേഹ സുരക്ഷാ കാമ്പയിന് സബ് കമ്മിറ്റി ഭാരവാഹികളായ മുസ്തഫ ടി.പി, ആരിഫ് താവോട്ട്, ബഷീർ കോവുമ്മൽ എന്നിവരും നേതൃത്വം നൽകി.
വിജയികൾക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റുകളും സംസ്ഥാന സെക്രട്ടറി ഫൈസൽ അരോമ, ചന്ദ്രിക ഗവേണിങ് ബോഡി വൈസ് ചെയർമാൻ ഡോ. അബ്ദുസമദ്, അൽ ഫറാഹ ടൂർസ് ആൻഡ് ട്രാവൽസ് പ്രതിനിധി ജാഫർ ജാതിയേരി, ജില്ല ഭാരവാഹികളായ നബീൽ നന്തി, ഒ.പി. സാലിഹ്, മുജീബ് ദേവർകോവിൽ, ഫിർദൗസ് മണിയൂർ എന്നിവർ നിർവഹിച്ചു.
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സമദ് പൂക്കാട് രചനയും സംവിധാനവും നിർവഹിച്ച് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പുറത്തിറക്കിയ ഗാനാവിഷ്കാരം റിലീസ് ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതവും സെക്രട്ടറി നവാസ് കോട്ടക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.