Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.എം.സി.സി നേതാക്കൾ...

കെ.എം.സി.സി നേതാക്കൾ അംബാസഡറെ സന്ദർശിച്ചു

text_fields
bookmark_border
കെ.എം.സി.സി നേതാക്കൾ അംബാസഡറെ സന്ദർശിച്ചു
cancel
camera_alt

ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ ​െക​.എം.സി.സി സംസ്ഥാന നേതാക്കൾ സന്ദർശിച്ചപ്പോൾ

ദോഹ: ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ ഖത്തർ കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു. കെ.എം.സി.സിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ അടക്കമുള്ളവയെ അംബാസഡർ പ്രശംസിച്ചു. വിവിധ പ്രവാസി വിഷയങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തിൽ സാധാരണക്കാർ അനുഭവിക്കുന്ന പാസ്പോർട്ട് പുതുക്കൽ, വിവിധ അറ്റസ്​റ്റേഷനുകൾ അടക്കമുള്ള കാര്യങ്ങളിൽ നേരിടുന്ന കാലതാമസവും മറ്റും നേതാക്കൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. ഇ

ക്കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും ആവശ്യമായി വരുകയാണെങ്കിൽ ഒരു ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത്​ ആലോചിക്കാമെന്നും അംബാസഡർ പറഞ്ഞു.

എംബസി ഫസ്​റ്റ് സെക്രട്ടറി സേവ്യർ ധൻരാജും ഒപ്പമുണ്ടായിരുന്നു. ​െക​.എം.സി.സി പ്രസിഡൻറ് എസ്.എം. ബഷീർ, ജനറൽ സെക്രട്ടറി ഇൻചാർജ് മുസ്തഫ എലത്തൂർ, ഉപദേശക സമിതി വൈസ് ചെയർമാൻ എം.പി. ശാഫി ഹാജി, ഭാരവാഹികളായ ഒ.എ. കരീം, കെ.പി. ഹാരിസ്, ഫൈസൽ അരോമ, റഹീസ് പെരുമ്പ, കോയ കൊണ്ടോട്ടി, മീഡിയ വിങ്​ ചെയർമാൻ റൂബിനാസ് കോട്ടേടത്ത് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Qatar
Next Story